അശ്ലീല ഉള്ളടക്കം വീഡിയോ പ്രക്ഷേപണം ചെയ്തതിന് 18 ഒ ടി ടി പ്ലാറ്റ്ഫോമുകളുടെ പ്രക്ഷേപണം കേന്ദ്ര സർക്കാർ തടഞ്ഞു. യെസ്മ അടക്കമുള്ള 18 ഒ ടി ടി പ്ലാറ്റ്ഫോമുകളുടെ പ്രക്ഷേപണമാണ് കേന്ദ്ര സർക്കാർ തടഞ്ഞത്. ഇന്ത്യൻ ശിക്ഷാ നിയമം, ഐടി നിയമം, സ്ത്രീകളുടെ അസഭ്യമായ പ്രാതിനിധ്യ നിയമം, എന്നിവ അടിസ്ഥാനമാക്കിയാണ് ഒ ടി ടി പ്ലാറ്റ്ഫോമുകളുടെ പ്രക്ഷേപണം കേന്ദ്രം തടഞ്ഞിരിക്കുന്നത്.
പ്രക്ഷേപണം തടഞ്ഞ പ്ലാറ്റ്ഫോമുകളുടെ 19 വെബ്സൈറ്റുകൾക്കും 10 ആപ്പുകൾക്കും 57 സോഷ്യൽ മീഡിയ ഹാൻഡിലുകൾക്കും കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. യെസ്മ കൂടാതെ ഡ്രീംസ് ഫിലിംസ്, വൂവി, അൺകട്ട് അഡ, ട്രൈ ഫ്ലിക്സ്, എക്സ് പ്രൈം, നിയോൺ എക്സ് വി ഐ പി, ബേഷ്രംസ്, ഹാണ്ടർസ്, റാബിറ്റ്, എക്സ്ട്രാ മൂഡ്, ന്യൂ ഫ്ലിക്സ്, മൂഡ് എക്സ്, മോജ് ഫ്ലിക്സ്, ഹോട്ട് ഷോർട്ട്സ്, ഐ പി, ഫ്യൂജി, ചിക്കു ഫ്ലിക്സ്, പ്രൈം പ്ലേ എന്നീ ഒ ടി ടി പ്ലാറ്റ്ഫോമുകളുടെ പ്രക്ഷേപണമാണ് കേന്ദ്ര സർക്കാർ തടഞ്ഞിരിക്കുന്നത്. അശ്ലീലം ഉള്ളടക്കമുള്ള വീഡിയോ പ്രക്ഷേപണം ചെയ്തതിന് ഇത് ആദ്യമായല്ല കേന്ദ്രസർക്കാർ ഒ ടി ടി പ്ലാറ്റ്ഫോമുകളുടെ പ്രക്ഷേപണം തടയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക