മംഗലാപുരം ബജ്ജി അല്ലെങ്കിൽ മംഗലാപുരം ബോണ്ട എന്നും അറിയപ്പെടുന്ന ഒരു ലഘുഭക്ഷണമാണ് ഗോലി ബജെ. മിക്ക കർണാടക ടിഫിൻ സെൻ്ററുകളിലും ഹോട്ടലുകളിലും ഇവ ലഭ്യമാണ്, വൈകുന്നേരത്തെ ചായയ്ക്ക് വിളമ്പാൻ പറ്റിയ ഒരു അടിപൊളി ലഘുഭക്ഷണമാണിത്. മൈദ ഉപയോഗിച്ചാണ് ഗോലി ബജെ നിർമ്മിക്കുന്നത്. അതിനാൽ ഇവ മൈദ ബോണ്ട എന്നും അറിയപ്പെടുന്നു. ഗോലി ബജെ നമുക്ക് വീട്ടിൽ തയ്യാറാക്കി നോക്കാം.
ചേരുവകൾ
മൈദ 250 ഗ്രാം
ഈസ്റ്റ് -ഒരു ടേബിൾ സ്പൂൺ
പഞ്ചസാര -ഒരു ടേബിൾ സ്പൂൺ
വെള്ളം ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
മല്ലി ഇല- രണ്ട് ടീസ്പൂൺ
സവാള -കാൽ കഷ്ണം
പച്ചമുളക് (എരിവ് അവശ്യത്തിന്)
ഇഞ്ചി ഒരു ടേബിൾ സ്പൂൺ
ചെറിയ ജീരകം ഒരു ടേബിൾ സ്പൂൺ
കറിവേപ്പില ഒരു തണ്ട്
തയ്യാറാക്കുന്ന വിധം
ആദ്യം മൈദ, ഈസ്റ്റ്, പഞ്ചസാര, ഉപ്പ്, മല്ലിയില, ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്യുക. നല്ല കനത്തിൽ ആയി ബറ്റർ ഉണ്ടാകുക (ചപ്പാത്തി മാവ് പോലെ കൂടാനോ, ദോശ മാവ് പോലെ ലൂസ് ആവാനോ പാടില്ല). ശേഷം, ബാക്കി വരുന്ന എല്ലാ ചേരുവകളും ചെറുതായി അരിഞ്ഞു യോജിപ്പിക്കുക.
രണ്ടു മണിക്കൂറിനു ശേഷം, കൈയിൽ അല്പം എണ്ണയോ വെള്ളമോ തടവി ഓരോ ബോൾസ് പോലെ ആക്കി എണ്ണയിൽ ഇട്ട് വറുത്ത് കോരുക. നല്ല ഗോളിബജെ തയാർ.
ഇവ തേങ്ങാ ചട്നിയ്ക്കൊപ്പം കഴിക്കാം. തക്കാളി ചട്നി, ഉള്ളി ചട്നി, പുതിന ചട്നി എന്നിവയും ഇതിനൊപ്പം കഴിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക