ഹൈദരാബാദ്: ഐസ്ക്രീമില് ബീജം കലർത്തി വിൽപന നടത്തിയ വഴിയോരക്കച്ചവടക്കാരൻ അറസ്റ്റിൽ. തെലങ്കാനയിൽ വാറങ്കലിലാണ് സംഭവം. കലുറാം കുർബിയ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിവരം അറിഞ്ഞ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന ഐസ്ക്രീമിന് അരികെ നിന്ന് സ്വയംഭോഗം ചെയ്യുകയും ബിജം കലർത്തുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. പ്രതി കുറെ നാളായി ഐസ്ക്രീം വിൽക്കുന്നുണ്ടെങ്കിലും ആദ്യമായാണ് ഈ വിവരം പുറത്തറിയുന്നത്. മറ്റൊരു യുവാവ് മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളാണ് ഇയാളെ കുടുക്കിയത്.
പൊതു സ്ഥലത്ത് വെച്ചായിരുന്നു ഇയാളുടെ ഈ പ്രവൃത്തി. പ്രതി രാജസ്ഥാൻ സ്വദേശിയാണെന്നാണ് പൊലീസ് പുറത്തുവിടുന്ന വിവരം. വീഡിയോ പുറത്തുവന്നതോടെ പ്രദേശവാസികളും സ്കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ ആശങ്കയിലാണ്. നിരവധി മാസങ്ങളായി ഇയാള്‍ പ്രദേശത്ത് ഐസ്ക്രീം കച്ചവടം നടത്തുന്നുണ്ട്. ഇത്തരപ്രവൃത്തി എന്ന് മുതല്‍ തുടങ്ങിയതാണെന്ന് അറിയില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ അധികൃതർ പരിശോധനയ്ക്ക് വേണ്ടി സാംപിളികുൾ ശേഖരിച്ചു. പ്രതിയായ വ്യക്തിക്ക് മാനസികമായ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നതിനെപ്പറ്റിയും പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക