ആരോഗ്യത്തിനായി ഭക്ഷണത്തിൽ മൂന്നു ഘടകങ്ങൾ അത്യാവശ്യമാണ്. കാർബോഹൈഡ്രേറ്റ് (അന്നജം), പ്രോട്ടീൻ (മാംസ്യം), ഫാറ്റ് (കൊഴുപ്പ്). ഇതിനുപുറമെ വൈറ്റമിനുകളും ലവണങ്ങളുമൊക്കെ ആവശ്യം തന്നെ. ഭക്ഷണത്തിൽ 40 ശതമാനമെങ്കിലും പ്രോട്ടീൻ വേണമെന്നാണു കണക്ക്. പ്രോട്ടീനിന്റെ പ്രധാന സ്രോതസ്സ് പച്ചക്കറിയിൽ പയർവർഗങ്ങളാണ്. പിന്നെ, മൽസ്യവും മാംസവും.
ഒട്ടേറെ ഇനങ്ങളുണ്ടെങ്കിലും മാംസത്തിൽ ബീഫ്, ആട്, കോഴി എന്നിവയാണു പ്രധാനമായും ലഭ്യമാകുന്നത്. സുലഭമായതും വിലക്കുറവുള്ളതും ബീഫാണ്. ചുരുക്കിപ്പറഞ്ഞാൽ, മനുഷ്യശരീരത്തിന് അത്യാവശ്യമായി വേണ്ട പ്രോട്ടീനിന്റെ ലഭ്യമായ പ്രധാന സ്രോതസ്സാണു ബീഫ്. ബീഫിന്റെ പ്രധാന ആരോഗ്യ ഗുണങ്ങൾ നോക്കാം.
- പ്രോട്ടീനുകളാൽ സമ്പുഷ്ടമാണ് ബീഫ്. ഇത് പേശികളുടെ വളർച്ചയെ സഹായിക്കുന്നു. പ്രോട്ടീൻ നിർമിക്കുന്നതിനു സഹായിക്കുന്ന ഒൻപത് എസൻഷ്യൽ അമിനോ ആസിഡുകൾ മാംസങ്ങളിൽ അടങ്ങിയിട്ടുണ്ട്.
- ശരീരത്തിന് ആവശ്യമായ അയൺ നൽകുന്നു. കൂടാതെ നിയാസിൻ, റൈബോഫ്ലേവിൻ, വിറ്റാമിൻ ബി 6, വിറ്റാമിൻ ബി 12 തുടങ്ങി നാല് അവശ്യ വിറ്റാമിനുകളും ബീഫ് പ്രധാനം ചെയ്യുന്നു. ഇത് ക്ഷീണവും തളർച്ചയും അകറ്റുന്നു.
- ആരോഗ്യത്തിനാവശ്യമായ എട്ട് അവശ്യ വിറ്റാമിനുകളും ധാതുക്കളും ബീഫിൽ നിന്ന് ലഭിക്കുന്നു.
- ശരീരത്തിന്റെ വളർച്ച, മസിലുകളുടെ ആരോഗ്യം എന്നിവയ്ക്കു സഹായിക്കുന്ന അമിനോ ആസിഡ് ബീഫിൽ ധാരാളമുണ്ട്.
- വൈറ്റമിൻ ബി3 വലിയ അളവിൽ ബീഫിലുണ്ട്. ബി3യുടെ അഭാവം ഹൃദ്രോഗങ്ങൾക്കു കാരണമാകാറുണ്ട്.
- സിങ്കിന്റെ ഉറവിടമാണ് ബീഫ്. മുടി, നഖങ്ങൾ, ചർമം എന്നിവക്കാവശ്യമായ സിങ്ക് ബീഫില് ധാരാളമായി അടങ്ങിയിട്ടുണ്ട്,
- വന്ധ്യത ഇല്ലാതാക്കി പ്രത്യുൽപാദനത്തെ സഹായിക്കുന്നു. കൂടാതെ രക്തത്തിലെ നോർമൽ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് നിലനിർത്തുന്നതിനും സഹായിക്കുന്നു.
- ഇരുമ്പിന്റെ ഉറവിടമാണ് ബീഫ്, ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക