ഭക്ഷണങ്ങളിലും ആയുർവേദ ഔഷധങ്ങളിലുമൊക്കെ സുഗന്ധത്തിനും സ്വാദിനുമായി ചേർക്കുന്ന ഒന്നാണ് കർപ്പൂര തുളസി.പുതിന കുടുംബത്തിലെ ഒരു സസ്യമാണ് കർപ്പൂരതുളസി. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ സഹായിക്കുന്നതാണ് കർപ്പൂര തുളസി. വൈവിധ്യമാർന്ന പോഷകഗുണങ്ങൾ നിറഞ്ഞ ഈ സസ്യത്തില്‍ നിന്നും തയ്യാറാക്കുന്ന എണ്ണ മുടിയുടെ വളർച്ചയ്ക്കും ഏറെ സഹായകരമാണ്. സോപ്പുകളിലും സൗന്ദര്യവർദ്ധക വസ്തുക്കളിലും പെപ്പർമിന്റ് ഓയിൽ സുഗന്ധമായി ഉപയോഗിക്കുന്നു.
കർപ്പൂര തുളസി ഔഷധ ചെടിയുടെ ഇലകളിൽ നിന്ന് വേർത്തിരിച്ചെടുക്കുന്ന സത്ത്കളാണ് പിന്നീട് അവശ്യ എണ്ണകളുടെ രൂപത്തിലാക്കുന്നത്. വീര്യം കുറഞ്ഞത് മുതൽ കൂടിയത് വരെ ലഭ്യമാണ്.
മെന്തോൾ എന്ന ഘടകമാണ് ഇതിന് മണം, രുചി,രസം എന്നിവ നൽകുന്നത്. മുടി വളർച്ചയ്ക്കും ചർമ്മ സംരക്ഷണത്തിനും ഈ എണ്ണ ഗുണം ചെയ്യും. മുടി വളർച്ചയ്ക്കും മുടിയുടെ ആരോഗ്യത്തിനുമായി കർപ്പൂര തുളസി എണ്ണ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങളറിയാം.
- തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. അതുവഴി മുടിവളർച്ച വേഗത്തിലാക്കുന്നു.
- പേൻ ശല്യത്തെ തുരത്താനും കർപ്പൂര തുളസി സഹായിക്കും. പേൻ ശല്യമുള്ളവർ രാത്രി കിടക്കാൻ പോകുന്നതിന് മുൻപ് കർപ്പൂര തുളസി എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുക. പിറ്റേന്ന് രാവിലെ മുടി കഴുകി കളയുക.
- ഈ എണ്ണയില്‍ ആന്റിഫംഗൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്, ഇത് താരന് അടക്കമുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും ഏറെ നല്ലതാണ്.
- വരണ്ട ചർമ്മം, ഫംഗസ് അണുബാധ തുടങ്ങിയ പ്രശ്നങ്ങൾക്കും കർപ്പൂര എണ്ണയിൽ പരിഹാരമുണ്ട്.
- പതിവായി ഈ എണ്ണ ഉപയോഗിക്കുന്നത് മുടിക്ക് ഈർപ്പവും തിളക്കവും നൽകും.
- നേരിട്ട് ഉപയോഗിക്കുന്നതിനേക്കാൾ വെളിച്ചെണ്ണ പോലുള്ള മറ്റ് എണ്ണകൾക്കൊപ്പമാകണം കർപ്പൂര തുളസി എണ്ണ ഉപയോഗിക്കേണ്ടത്. അര മണിക്കൂറിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്.
- ഏതാനും തുള്ളി കർപ്പൂരതുളസി എണ്ണ വെളിച്ചെണ്ണയില്‍ കലർത്തി മുടിയിൽ നന്നായി പുരട്ടുക. 30 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ വിശ്രമിച്ചതിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകുക.
മറ്റ് പലതരം അവശ്യ എണ്ണകളെ അപേക്ഷിച്ച് താരതമ്യം ചെയ്യുമ്പോൾ കർപ്പൂരതുളസി എണ്ണകൾ കൂടുതൽ സാന്ദ്രീകൃതവും വീര്യമേറിയതുമാണ്. അതിനാൽ, ഒരാൾ ഇത് ഉപയോഗിക്കുമ്പോൾ ആവശ്യമായ ശ്രദ്ധയും ജാഗ്രതയും പുലർത്താൻ ശ്രമിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക