പാല് പോഷക സമ്പന്നമാണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. കുട്ടികൾ മാത്രമല്ല മുതിർന്നവരും പാല് കുടിക്കുന്നത് നല്ലതാണ്. എല്ലുകളുടെ ബലം, ഹൃദയാരോഗ്യം, അമിത വണ്ണം നിയന്ത്രിക്കുക എന്നിവയ്ക്ക് പാല് ഉത്തമമാണ്. ദിവസവും ഒരു ഗ്ലാസ് പാൽ കുടിക്കുന്നതിന് അതിന്റേതായ ഗുണങ്ങളുണ്ട്.
പാലിൽ കാൽസ്യത്തിന്റെ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് എന്ന കാര്യം എല്ലാവർക്കും അറിയാം. എന്നാൽ ഇത് കൂടാതെ, ഇത് മറ്റ് ധാരാളം ആരോഗ്യ ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഒരു ഗ്ലാസ് ചൂട് പാൽ കുടിക്കുന്നതിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന പ്രധാന ഗുണങ്ങൾ അറിയാം…
- ചൂട് പാൽ ഉറക്കത്തെ പ്രേരിപ്പിക്കുന്നു. നിങ്ങളുടെ മനസ്സിനും ശരീരത്തിനും വിശ്രമമേകുവാൻ ചൂട് പാൽ കുടിക്കുന്നത് സഹായിക്കുന്നു. ഉറങ്ങുന്നതിനുമുമ്പ് ഒരു ഗ്ലാസ് ചൂട് പാൽ കുടിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം ഉയർത്താനും മെച്ചപ്പെടുത്താനും സഹായിക്കുന്നു. ട്രിപ്റ്റോഫാൻ എന്ന പദാർത്ഥത്തിന്റെ സാന്നിധ്യം കാരണമാണിത് സാദ്ധ്യമാകുന്നത്.
- രക്തസമ്മർദം കുറയ്ക്കാൻ പാൽ അത്യുത്തമമാണ്. ദിവസേന പാൽ കുടിക്കുന്നവർക്ക് രക്തസമ്മർദം കുറവായിരിക്കുമെന്ന് പല പഠനങ്ങളും റിപ്പോർട്ട് ചെയ്യുന്നു.
- നിങ്ങളുടെ ദഹനം മെച്ചപ്പെടുത്താനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഒരു ഗ്ലാസ് ചൂട് പാൽ നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്.
- പാല് കുടിക്കുന്നത് വിശപ്പിനെ ശമിപ്പിക്കുന്നു. അതുകൊണ്ട് തന്നെ അമിതമായി ഭക്ഷണം കഴിക്കുന്നതിനെ ഇത് തടയുന്നു. ഒപ്പം മധുര പലഹാരം കഴിക്കാനുള്ള പ്രവണത ഇല്ലാതാവുന്നു.
- പാലിൽ അടങ്ങിയിരിക്കുന്ന കെയ്സിൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുമെന്നും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുമെന്നും ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഭക്ഷണത്തിന് മുൻപ് ഒരു ഗ്ലാസ് പാല് കുടിക്കുന്നത് അമിതഭാരം കുറയ്ക്കാൻ നല്ലതാണ്.
- സ്ത്രീകളുടെ അസ്ഥികളുടെ സാന്ദ്രത വീണ്ടെടുക്കാൻ പാൽ കുടിക്കുന്നത് സഹായിക്കുന്നു. ഒരു ഗ്ലാസ് പാൽ ചൂടോടെ കുടിക്കുന്നത് പാലിലെ പോഷക ഘടകത്തെ വർദ്ധിപ്പിക്കുന്നു.
- ടൈപ്പ് 2 ഡയബെറ്റീസ് സാധ്യത കൂടുതലുള്ളവർ കൊഴുപ്പ് കുറഞ്ഞ പാൽ ഡയറ്റിൽ ഉൾപ്പെടുത്തുന്നവത് രോഗം വരാതിരിക്കാൻ സഹായിക്കുമെന്ന് നുട്രീഷൻ ജേണലിൽ പറയുന്നു. ഇവർക്ക് 41% റിസ്ക് കുറവാണെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക