തിരുവനന്തപുരത്തെ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് തിരിച്ചിട്ടപ്പാറ അഥവാ തിരിച്ചിട്ടൂര്‍ പാറ. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 500 അടിയോളം (150 മീറ്റര്‍) ഉയരത്തില്‍ നില്ക്കുന്ന ഈ പ്രദേശം നെടുമങ്ങാട് പട്ടണത്തിനോട് വളരെയടുത്താണ്. ഈ മലയുടെ മുകളില്‍ നിന്നാല്‍ നെടുമങ്ങാട് നഗരത്തിന്റെയും തിരുവനന്തപുരം നഗരത്തിന്റെയും കാഴ്ചകള്‍ ആസ്വാദിക്കാന്‍ സാധിക്കും.
തിരിച്ചിട്ടപ്പാറയ്ക്ക് മുകളില്‍ ഒരു ഹനുമാന് ക്ഷേത്രവും മലയടിവാരത്ത് ഒരു ശിവക്ഷേത്രവും ഉണ്ട്. രാവിലെ 6:00 മണി മുതല്‍ 9:00 മണി വരെയും വൈകുന്നേരം 5:30 മണി മുതല്‍ 7:30 വരെയുമാണ് ക്ഷേത്ര സമയം.
രാമരാവണ യുദ്ധസമയത്ത് രാമേശ്വരത്തില്‍ നിന്നും ലങ്കയിലേക്കുള്ള സേതുബന്ധനത്തിന് ഇവിടുന്ന ഒരു വലിയ പാറ ഹനുമാന് കൊണ്ടുപോയിയെന്നും, പിന്നീട് ഈ പാറ ഇവിടെ തന്നെ കൊണ്ടുവന്ന് തിരിച്ചിട്ടുവെന്നുമാണ്. ഇതേ തുടര്‍ന്നാണ് ഈ പ്രദേശത്തിന് തിരിച്ചിട്ടപ്പാറ എന്ന പേര് വന്നതെന്നുമാണ് ഈ പ്രദേശത്തെ സംബന്ധിച്ച് പ്രദേശവാസികളുടെയിടയിലുള്ള ഐതിഹ്യം.
കുന്നുകളും, ചരിവുകളും, താഴ്വരകളും സമതലങ്ങളും ഇടകലര്‍ന്ന നെടുമങ്ങാട് പ്രദേശം കേരളത്തിന്റെ ഭൂപ്രകൃതി അനുസരിച്ച് ഇടനാട് വിഭാഗത്തില്‍ പെടുന്ന ഒരു സ്ഥലമാണ്. മനോഹരമായ ഈ പ്രദേശത്ത് തിരിച്ചിട്ടപ്പാറയുള്പ്പടെ പലയിടങ്ങളും സന്ദര്‍ശിക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക