കേരളത്തിൽ കൂടുതൽ ആളുകൾ കൃഷി ചെയ്യാറുള്ള തണ്ണിമത്തൻ ഇനമാണ് ഷുഗർ ബേബി. കൃഷി ചെയ്യുവാനുള്ള എളുപ്പം മാത്രമല്ല മികച്ച രീതിയിൽ വിളവ് എടുക്കാനും കഴിയുന്ന ഇനം കൂടിയാണ് ഇത്. ഇതിൻറെ കൃഷി രീതി എങ്ങനെയാണെന്ന് നോക്കാം.
മികച്ച രീതിയിൽ സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തു മാത്രമേ ഷുഗർ ബേബി ഇനം കൃഷി ചെയ്യുവാൻ കഴിയുകയുള്ളു. ഏകദേശം 8 മണിക്കൂർ വെയിൽ കിട്ടുന്ന സ്ഥലം കൃഷിക്കായി തിരഞ്ഞെടുക്കുന്നത് കൂടുതൽ വിളവിന് കാരണമാകും. ജൈവാംശം നിറഞ്ഞ പശിമരാശി മണ്ണാണ് ഈ കൃഷിക്ക് ഏറ്റവും ഉത്തമമായി കണക്കാക്കുന്നത്. മൂന്ന് മീറ്റർ വരികൾ തമ്മിലും തടങ്ങൾ തമ്മിൽ രണ്ട് മീറ്റർ അകലവും പാലിച്ചുവേണം കൃഷി ചെയ്യാൻ. കൃഷിക്ക് വേണ്ടി കുഴി ഒരുക്കുമ്പോൾ ഒന്നര അടി ആഴമാണ് വേണ്ടത്.
ഇതിൽ കുമ്മായവും അടി വളവും ചേർത്ത് നന്നായി ഇളക്കി 14 ദിവസം സൂര്യതാപീകരണത്തിന് വിധേയമാക്കി കൃഷി ചെയ്യാവുന്നതാണ്. ഇങ്ങനെ തയ്യാറാക്കിയ കൃഷിഭൂമിയിൽ ഏകദേശം നാലു വിത്തുകൾ വരെ പാകാം. 10 ദിവസം കഴിയുമ്പോൾ മുള വന്നുതുടങ്ങും. ഇതിൽ ആരോഗ്യമുള്ള രണ്ട് തൈകൾ മാത്രം നിലനിർത്തിയാൽ മതി.
അടിവളം നൽകുമ്പോൾ യൂറിയ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ വേണം നല്കാൻ. തൈകൾ പടർന്ന് വളരുന്ന കാലയളവിൽ നിലത്ത് ഓല വിരിച്ചു പടർത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക