നാടൻ പശുവിന്റെ നെയ്യ് അമൃതാണെന്നാണ് പറയപ്പെടുന്നത്. അത്രയ്ക്ക് ഗുണങ്ങളുണ്ട് പഴുവിന്റെ നെയ്യിന്. നിത്യവും നെയ്യ് കഴിച്ചാൽ രോഗങ്ങളില്ലാതെ ജീവിക്കാം. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും കാഴ്ച ശക്തിയുടേയും കണ്ണുകളുടേയും സംരക്ഷണത്തിനും ഹൃദയാരോഗ്യത്തിനും രക്തസമ്മർദ്ദം ഷുഗർ കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കുന്നതിനും ബുദ്ധി ശക്തിയും ഓർമ്മ ശക്തിയും കൂട്ടുന്നതിനും അമിതവണ്ണവും കുടവയറും കുറക്കുന്നതിനും കുടലിന്റെ പ്രവർത്തനം സുഗമമാക്കുന്നതിനും ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും എല്ലിന്റേയും പല്ലിന്റേയും ആരോഗ്യത്തിനും നാടൻ പശുവിന്റെ നെയ് ദിവസേന കഴിക്കുന്നത് വളരെ ഫലപ്രദമാണ്.
നിത്യവും ഭക്ഷണത്തിൽ നെയ്യ് ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഉത്തമമാണെന്ന് ആയൂർവേദം ഓർമപ്പെടുത്തുന്നു. നാടൻ പശുവിന്റെ നെയ് കഴിച്ചാൽ കൊളസ്ട്രോൾ ഒരിക്കലും കൂടില്ല കുറയുകയാണ് ചെയ്യുക. മേൽ പറഞ ഗുണങ്ങൾ കിട്ടണമെങ്കിൾ ശുദ്ധമായ നെയ്യ് തന്നെ കഴിക്കണം.
ഉറക്കെ സംസാരിച്ചതിന്റെ ഫലമായോ അല്ലെങ്കിൽ ഗാനമേള പ്രഭാഷണം എന്നിവയൊക്കെ നടത്തി നമ്മുടെ ശബ്ദമടഞ്ഞു പോയാൽ ശബ്ദം നമുക്ക് ഒരു പ്രയാസവും കൂടാതെ തിരികെ കൊണ്ട് വരൻ നെയ്യ് ചേർത്ത് ഭക്ഷണം കഴിച്ച് ഇരട്ടിമധുരം കഷായം വെച്ച് സേവിക്കുകയും ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക