‘എല്ലാ വസ്ത്രവും എനിക്ക് ഇടാന്‍ സാധിക്കില്ല, തടി എടുത്ത് കാണിക്കും’ എങ്ങനെ പറയുന്ന പലരും നമ്മുടെ ചുറ്റിലുണ്ട്. പ്രത്യേകിച്ച് തടിച്ച ശീരമുള്ളവര്. വണ്ണം അധികം തോന്നാതിരിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.
തടി അധികം തോന്നാതിരിക്കുവാന്‍ ലൂസ് പാന്റ്സ് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. ലൂസ് പാന്റ്സ് ഉപയോഗിക്കുമ്പോള്‍ കാലിന് തടി കൂടുതലായി തോന്നിക്കും. അതുകൊണ്ട് ഇറുകി കിടക്കുന്ന ജീന്‍സ്, അല്ലെങ്കില്‍ പാന്റ്സ് എന്നിവ തെരഞ്ഞെടുക്കു. തടി തോന്നാതിരിക്കുവാന്‍ ഇറുകിയ പാന്റി സഹായിക്കും. നല്ല കട്ടിയുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് ശരീരത്തിന് ഒന്നുംകൂടെ തടി തോന്നിക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് അധികം കട്ടി ഇല്ലാത്ത വസ്ത്രങ്ങൾ നോക്കി തെരഞ്ഞെടുക്കു.
നല്ല ഇറുകിയ വസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ നല്ല ബോഡിഷേയ്പ്പും അതുപോലെ തടി കുറഞ്ഞ ഒരു ഫീലും ലഭിക്കുന്നതായിരിക്കും. ഇറുകിയ വസ്ത്രങ്ങൾ ശരീരത്തിന്റെ ഷാപ്പിനെ എടുത്ത് കാട്ടും. ലൂസായതും അയഞ്ഞതുമായ വസ്ത്രങ്ങള്‍ ധരിക്കുന്നതിലൂടെ കൂടുതല്‍ തടി ഉള്ളതായി തോന്നിക്കും.
ശരീരം നല്ല ഷേയ്പ്പില് കിടക്കുന്നതിനും കാലുകളുടെ ഭംഗി എടുത്ത് കാണിക്കുന്നതിനും ഏറ്റവും നല്ലതാണ് പെന്‍സില്‍ സ്കേട്സ്. അതുകൊണ്ട് പുറത്തേയ്ക്ക് ഏതെങ്കിലും ചടങ്ങുകൾക്കോ മറ്റും പോകുമ്പോള്‍ ഇത്തരം സ്കേട്സ് തിരഞ്ഞെടുക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ സ്വാഭാവികമായ ഷേയ്പ്പ് ഭംഗിയില്‍ നിലനിര്‍ത്തുവാന്‍ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക