പ്രസവത്തിന് ശേഷം ഉണ്ടാകുന്ന വയർ എല്ലാ സ്ത്രീകളുടേയും പ്രശ്നമാണ്. ചിലർക്ക് ഇത് സ്ട്രെസിന് വരെ കാരണമാകുന്നു. ഇതിന് ചെയ്യാവുന്ന പരിഹാര വഴികളില്‍ പ്രധാനമാണ് യോഗ എന്നത്. വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന യോഗയിലെ പല യോഗാ ആസനങ്ങളുമുണ്ട്. എന്നാൽ ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രമെ ഏത് യോഗയും തുടങ്ങാവൂ.
ബ്രീത്തിംഗ് വ്യായാമങ്ങളായ അനുലോം, വിലോം എല്ലാവര്ക്കും ചെയ്യാവുന്ന ഒന്നാണ്. പ്രത്യേക രീതിയിലെ പ്രാണായാമമാണ് ഇത്. ഏകാഗ്രത, ബാലന്‍സ് എന്നിവയ്ക്ക് സഹായിക്കുന്ന ഒന്നാണിത്. ഇത് ഉത്കണ്ഠ കുറയ്ക്കാനും ശരീരത്തിന് റിലാക്സേഷനും എല്ലാം നല്ലതാണ്.
പ്ലാങ്ക് പോസ് അഥവാ കുംഭകാസന വയറ് കുറയ്ക്കാനും ശരീരത്തിന് ആകൃതി പകരുന്നു. ഇടുപ്പിലെ മസിലുകള്‍ക്ക് ശക്തി പകരുന്ന ഇത് ഏകാഗ്രത വര്‍ദ്ധിപ്പിയ്ക്കാനുളള ഒരു പോസ് കൂടിയാണ്. ഇമോഷണല്‍ ബാലന്‍സ് നല്കാന് സഹായിക്കുന്ന യോഗാ പോസാണിത്.
ത്രികോണാസന എന്ന യോഗാമുറ. ഇതിനെ ട്രയാംഗിള്‍ പോസ് എന്നും അറിയപ്പെടുന്നു. ദിവസവും ഈ യോഗ ചെയ്യുന്നത് ഏറെ ഗുണങ്ങള്‍ നല്കുന്ന ഒന്നാണ്. ഇത് കാല് വണ്ണ, മുട്ട, നട്ടെല്ല്, ഷോള്‍ഡറുകള്‍ എന്നിവയങ്ങള്ക്ക് ബലം നല്കാന് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക