സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡ് നേടി. പ്രതിദിനം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. 104.64 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കഴിഞ്ഞദിവസം സംസ്ഥാനത്ത് ഉപയോഗിച്ചത്. 256 കോടി രൂപയാണ് ഈ മാസം വൈദ്യുതി വാങ്ങാൻ വൈദ്യുത ബോർഡ് അധികമായി ചെലവഴിച്ചത്.
വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിൽ എത്തിയതോടെ സംസ്ഥാനത്ത് വൈദ്യുതി സർചാർജ് വർദ്ധിപ്പിക്കും എന്ന കാര്യത്തിൽ തീരുമാനമായി. താപനില ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ ഓരോ ദിവസവും വൈദ്യുതി ഉപഭോഗം വൻതോതിൽ വർദ്ധിക്കുകയാണ്. 104.63 ദശലക്ഷം യൂണിറ്റ് എന്ന സർവ്വകാല റെക്കോർഡിൽ കഴിഞ്ഞദിവസം വൈദ്യുതി ഉപഭോഗം എത്തിയപ്പോൾ 103.86 ദശലക്ഷം യൂണിറ്റായിരുന്നു കഴിഞ്ഞ ചൊവ്വാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം.
വൈദ്യുതി സർചാർജ്ജിലും ഇതോടെ വർദ്ധനവ് ഉണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട് 9.5 കോടി രൂപയാണ് വൈദ്യുതി ബോർഡ് പ്രതിദിനം വൈദ്യുതി വാങ്ങുന്നതിന് അധികമായി ചെലവാക്കുന്നത്. ഇതുവരെ 256 കോടിയിലധികം രൂപ വൈദ്യുതി വാങ്ങാൻ വൈദ്യുതി ബോർഡ് അധികമായി ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്.
വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിലെത്തിയതോടെ വൈദ്യുതി ബോർഡിന്റെ ചെലവും വർദ്ധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കുന്നതിന് ജനങ്ങൾ ശ്രദ്ധ ചെലുത്തണമെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. ശരാശരി 12 രൂപയാണ് പവർ എക്സ്ചേഞ്ചിൽ ഒരു യൂണിറ്റ് വൈദ്യുതിക്ക് ഈടാക്കുന്നത് വൈദ്യുതി വാങ്ങുന്നതിനുള്ള അധിക ചെലവ് ഏപ്രിൽ മാസം ആകുന്നതോടെ 20 കോടിയായി ഉയരും എന്നാണ് വിവരം.
90.16 ദശലക്ഷം യൂണിറ്റ് വൈദ്യുതി ചൊവ്വാഴ്ച പുറത്തുനിന്നും എത്തിക്കുകയും ചെയ്തിരുന്നു. വൈകുന്നേരം 6 മണി മുതൽ രാത്രി 11 മണിവരെയുള്ള സമയത്ത് വൈദ്യുതി ഉപയോഗം നിയന്ത്രിച്ചില്ലെങ്കിൽ വൈദ്യുത പ്രതിസന്ധി സംസ്ഥാനത്ത് രൂക്ഷമാകുമെന്നാണ് വൈദ്യുതി ബോർഡ് നൽകുന്ന മുന്നറിയിപ്പ്. വൈദ്യുതി ഉപയോഗം കുറയ്ക്കാത്ത പക്ഷം നിരക്ക് വർദ്ധനവടക്കം ഉണ്ടാകും എന്നും വൈദ്യുതി ബോർഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക