മുംബൈ: ഈയടുത്ത് റിലീസ് ചെയ്ത രൺദീപ് ഹൂഡ പ്രധാന വേഷത്തില്‍ വന്ന് സംവിധാനം ചെയ്ത ‘സ്വാതന്ത്ര്യ വീർ സവർക്കർ’ എന്ന ചിത്രം ഒരാഴ്ച പിന്നിടുമ്പോള്‍ ബോക്സ് ഓഫീസിൽ നിലനിൽക്കാൻ %ബുദ്ധിമുട്ടുകയാണ്. വ്യാഴാഴ്ച ചിത്രം ആഭ്യന്തര ബോക്സ് ഓഫീസിൽ 1.15 കോടി രൂപയാണ് സ്വന്തസ്മാക്കിയത്. രണ്ടാം വാരാന്ത്യത്തിൽ ചിത്രം കരകയറാനുള്ള സാധ്യത ട്രേഡ് അനലസ്റ്റുകള്‍ പറയുന്നില്ല. തിയേറ്ററുകളിലെത്തി ഏഴ് ദിവസം കൊണ്ട് ആകെ 11.35 കോടി രൂപയാണ് ചിത്രം നേടിയത്.
എന്നാല്‍ അടുത്ത വാരാന്ത്യത്തിലെ പ്രകടനം ചിത്രത്തിന് നിര്‍ണ്ണായകമാണ്. ഹിന്ദിയിലും മറാത്തിയിലും ചിത്രം റിലീസ് ചെയ്തതെങ്കിലും. മറാത്തി ചിത്രം ആദ്യ ദിവസം തന്നെ ഹോള്‍ഡ് ഓവറായി എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഹിന്ദി പതിപ്പ് വ്യാഴാഴ്ച 1.15 കോടിയാണ് സ്വന്തമാക്കിയത്.
15.81% മാത്രമായിരുന്നു ചിത്രത്തിന്റെ തീയറ്റര്‍ ഒക്യുപെന്‍സി. അതേ സമയം 20-30 കോടിയില്‍ പൂര്‍ത്തിയാക്കിയ ചിത്രമാണ് ഇതെന്നും അതിനാല്‍ ഇപ്പോള്‍ വരുന്ന കളക്ഷന്‍ ചിത്രത്തിന് ബ്രേക്ക് ഈവണാകുവാന് ഗുണം ചെയ്യും എന്നാണ് വിവരം. ആഗോള കളക്ഷനും കൂട്ടുമ്പോള്‍ ചിത്രത്തിന് ഗുണകരമായിരിക്കും ബോക്സോഫീസ് പ്രതികരണം എന്ന വിലയിരുത്തലിലാണ് ട്രേഡ് അനലിസ്റ്റുകൾ.
സീ സ്റ്റുഡിയോസ്, ആനന്ദ് പണ്ഡിറ്റ്, രൺദീപ് ഹൂഡ, സന്ദീപ് സിംഗ്, യോഗേഷ് രഹാർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാനം. രൂപ പണ്ഡിറ്റ്, സാം ഖാൻ, അൻവർ അലി, പാഞ്ചാലി ചക്രവർത്തി എന്നിവരാണ് സഹനിർമ്മാണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക