പ്രഥമ മാധവിക്കുട്ടി പുരസ്കാരം എഴുത്തുകാരിയും മാധ്യമ പ്രവർത്തകയുമായ കെ ആർ മീരക്ക്. പുന്നയൂർ കുളം സാഹിത്യ സമിതിയുടെ പ്രഥമ മാധവികുട്ടി പുരസ്കാരത്തിനാണ് കെ ആർ മീര അർഹയായത്. പ്രഥമ മാധവികുട്ടി പുരസ്കാരം കെ ആർ മീരക്ക് സമ്മാനിക്കുമെന്ന് പുന്നയൂർക്കുളം സാഹിത്യസമിതി കമ്മിറ്റി ചെയർമാൻകെ സച്ചിദാനന്ദൻ അറിയിച്ചു.
സാഹിത്യ മേഖലയ്ക്ക് മീര നൽകിയ സാഹിത്യ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. 25000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. പ്രശസ്ത എഴുത്തുകാരിയായ കെ ആർ മീര 2009 ൽ ‘ആവേ മരിയ’ എന്ന ചെറുകഥയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം കരസ്ഥമാക്കിയിട്ടുണ്ട്.
2013 ലെ ഓടക്കുഴൽ പുരസ്കാരം ‘ആരാച്ചാർ’ എന്ന കെ ആർ മീരയുടെ നോവലിന് ലഭിച്ചു. 2014 ലെ വയലാർ പുരസ്കാരം 2013 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം 2015 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം എന്നിവയും കെ ആർ മീരയെ തേടിയെത്തി.
നിരവധി നോവലുകൾ, ചെറുകഥാ സമാഹാരങ്ങൾ, ഓർമ്മക്കുറിപ്പുകൾ തുടങ്ങി നിരവധി രചനകൾ മീരയുടെതായി പുറത്തിറങ്ങിയിട്ടുണ്ട്. നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും മീരയെ തേടി എത്തുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക