മലയാളികളുടെ ഇഷ്ട ഭക്ഷണമാണ് ഇഡ്ഡലി. ഇഡലിയിൽ സാമ്പാർ ഒഴിച്ച് കഴിക്കുന്ന കാര്യം ആലോചിക്കുമ്പോൾ തന്നെ വായിൽ കപ്പൽ ഓടിക്കാനുള്ള വെള്ളം ഉണ്ടാകും. ഇഡ്ഡലി ഇഷ്ടമാണെന്ന് അല്ലാതെ ഇഡലിക്ക് നിരവധി ആരോഗ്യഗുണങ്ങളുണ്ടെന്ന് എത്രപേർക്കറിയാം. നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ് ഇഡലി. എന്തൊക്കെയാണ് ഇഡലിയുടെ ആരോഗ്യഗുണങ്ങൾ എന്ന് നമുക്ക് നോക്കിയാലോ.
എണ്ണയൊന്നും ചേർക്കാതെ ആവിയിൽ ഉണ്ടാക്കിയെടുക്കുന്ന ആഹാരമായ ഇഡലി രുചിയുടെ കാര്യത്തിലും മുൻപന്തിയിലാണ്. ആവിയിൽ പാകം ചെയ്യുന്ന ഒന്നായതിനാൽ തന്നെ കലോറിയുടെ അളവ് ഇഡലിയിൽ വളരെ കുറവായിരിക്കും. ഫൈബറും പ്രോട്ടീനും എല്ലാം ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ദഹനപ്രക്രിയ എളുപ്പമാക്കുന്നതിനും ഭാരം കുറയ്ക്കാനും ഇഡ്ഡലി സഹായിക്കും.
ഇതുകൂടാതെ പ്രോട്ടീനും ഫൈബറും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ അമിതമായി ഭക്ഷണം കഴിക്കാനുള്ള പ്രവണതയെ തടഞ്ഞ് വിശപ്പ് കുറയ്ക്കുന്നതിനും ഇഡ്ഡലി സഹായിക്കുന്നുണ്ട്. ഇഡലി ആഹാരമാക്കുന്നതിലൂടെ ശരീരത്തിൽ അയണിന്റെ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിന് സഹായകരമാണ്.
ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഒന്നായതിനാൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇഡ്ഡലി സഹായിക്കുന്നുണ്ട്. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായമനുസരിച്ച് ശരീരഭാരം കുറയ്ക്കുന്നതിനും ഇഡലി സഹായിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക