ശരീരത്തിന്റെ ആരോഗ്യത്തിനും മാനസികാരോഗ്യത്തിനും ഉറക്കം അത്യാവശ്യമാണ്. പല കാരണങ്ങള്‍ കൊണ്ടും രാത്രി നല്ല ഉറക്കം ലഭിക്കാതെ വരാം. കാരണം കണ്ടെത്തി പരിഹാരം തേടുക വളരെ പ്രധാനമാണ്. ചില ഭക്ഷണങ്ങള്‍ മതിയായ ഉറക്കത്തിന് സഹായിക്കും. രാത്രി നല്ല ഉറക്കം കിട്ടാന്‍ കഴിച്ചിരിക്കേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം…
ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത് കിവിയാണ്. സെറാടോണിന്, ഫോളേറ്റ്, വിറ്റാമിനുകള്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവ ഉൾപ്പെടുന്ന കിവി ഉറക്കത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കും. അതിനാല്‍ രാത്രി രണ്ട് കിവി കഴിക്കുന്നത് ഉത്തമമാണ്.
ബദാം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്ന ഭക്ഷണം. ബദാമിലുള്ള മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്റെ ഉത്പാദനം വർധിപ്പിക്കും.
ചെറിയാണ് ഇനി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉറക്കക്കുറവ് പരിഹരിക്കുന്ന മെലാറ്റോനിൻ ചെറുപ്പഴത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട് . അതിനാല്‍ രാത്രി ചെറി ജ്യൂസ് പതിവായി കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.
നാലാമതായി വാഴപ്പഴം ആണ് ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഗ്നീഷ്യം, പൊട്ടാസ്യം മുതലായവ അടങ്ങിയ വാഴപ്പഴം രാത്രി കഴിക്കുന്നത് ശരീരത്തിലെ പേശികളെ വിശ്രമിക്കാനും നല്ല ഉറക്കം ലഭിക്കാനും നമ്മെ സഹായിക്കും.
സാല്‍മണ്‍ ഫിഷ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഇവ കഴിക്കുന്നതും നല്ല ഉറക്കം ലഭിക്കാന്‍ ഉപകാരപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക