അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവ നടൻ സുജിത്ത് രാജേന്ദ്രൻ മരിച്ചു. 32 വയസ്സായിരുന്നു. കഴിഞ്ഞ മാർച്ച് 26ന് ആലുവ പറവൂർ റോഡ് സെറ്റിൽമെന്റ് സ്കൂളിന് മുന്നിൽ വച്ച് ഉണ്ടായ അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ സുജിത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
തോന്ന്യക്കാവ് ശ്മശാനത്തിൽ ഇന്ന് വൈകിട്ട് 5 മണിക്ക് സംസ്കാരം നടക്കും. യുവ താരമായ സുജിത്ത് ‘കിനാവള്ളി’ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് സണ്ണി ലിയോണിയുടെ മലയാള ചിത്രമായ ‘രംഗീല’ എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
കുഞ്ഞായിരുന്നപ്പോൾ തന്നെ ഭരതനാട്യം, കർണാട്ടിക് സംഗീതം എന്നിവ അഭ്യർത്ഥിച്ചിരുന്ന സുജിത്ത് തന്റെ അരങ്ങേറ്റ ചിത്രമായ ‘കിനാവള്ളി’ യിൽ ഒരു ഗാനം ആലപിക്കുകയും ചെയ്തിട്ടുണ്ട്. 2018 ൽ പുറത്തിറങ്ങിയ കിനാവള്ളിയിൽ അഭിനയിച്ച സുജിത്ത് ദുബായിൽ ജനിച്ച് വളർന്ന ആളാണ്.
ഏഴു വർഷത്തോളം അമേരിക്കൻ മൾട്ടി നാഷണൽ കമ്പനിയിൽ ജോലി ചെയ്തതിനു ശേഷം ആണ് അഭിനയരംഗത്തേക്ക് എത്തുന്നത്. തമിഴിൽ സണ്ണി ലിയോണി വേഷമിടുന്ന ‘ഷീറോ’ എന്ന ചിത്രത്തിലും സുജിത്ത് വേഷമിടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക