പ്രേമലു ഒടിടിയിൽ എത്തി. തീയ്യേറ്ററുകളിൽ അതി ഗംഭീര പ്രകടം കാഴ്ച വെച്ച ചിത്രത്തിൻറെ ഒടിടി റീലിസിനായി പ്രേക്ഷകർ കാത്തിരിക്കുകയായിരുന്നു. വ്യാഴാഴ്ച അർദ്ധ രാത്രിയോടെ ചിത്രം സ്ട്രീമിങ്ങ് ആംരംഭിച്ചിട്ടുണ്ട്. ഹോട്ട്സ്റ്റാറിൽ മാത്രമല്ല ചിത്രം ആഹായിലും സ്ട്രീം ചെയ്യും.
ആഗോള ബോക്സോഫീസിൽ ചിത്രം ഇതുവരെ നേടിയത് 136 കോടി കളക്ഷനാണ്. വലിയ തുകയ്ക്കാണ് ചിത്രത്തിൻറെ ഒടിടി വിറ്റു പോയതെന്ന് കരുതുന്നു. സാക്നിക്ക് ഡോട്ട്.കോം പങ്ക് വെച്ച കണക്ക് പ്രകാരം 54 കോടിയാണ് ചിത്രം ഇന്ത്യയിൽ നേടിയത്.
35 ദിവസത്തോളം കേരളത്തിലെ വിവിധ തീയ്യേറ്ററുകളിൽ ചിത്രം ഉണ്ടായിരുന്നു. റിലീസ് ചെയ്ത ആദ്യ ആഴ്ച 12.6 കോടിയാണ് ചിത്രം നേടിയത്. രണ്ടാം ആഴ്ച ചിത്രത്തിന് ലഭിച്ചത് 14.85 കോടിയും ചിത്രം നേടി. വളരെ ചുരുങ്ങിയ ബജറ്റിൽ നിർമ്മിച്ച ചിത്രത്തിനാണ് ഇത്രയും മികച്ച കളക്ഷൻ ലഭിച്ചതെന്ന് ശ്രദ്ധേയം.
ക്യാമറ: അജ്മൽ സാബുവും എഡിറ്റിങ്: ആകാശ് ജോസഫ് വർഗീസുമാണ് പ്രേമലുവിൻറെ കലാ സംവിധാനം: വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻസ്: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാൻസിറ്റി. ചിത്രത്തിൻറെ പ്രൊഡക്ഷൻ കൺട്രോളർ: സേവ്യർ റിച്ചാർഡാണ്. വി എഫ് എക്സ്: എഗ് വൈറ്റ് വിഎഫ്എക്സ്, ഡി ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആര്‍ഒ: ആതിര ദില്‍ജിത്ത് എന്നിവരാണ്
നസ്ലെനും മമിതയ്ക്കും പുറമെ അഖില ഭാർഗവൻ, ശ്യാം മോഹൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഹൈദരാബാദ് പശ്ചാത്തലമാക്കിയുള്ള പ്രണയ കഥയാണ് പ്രേമലു. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രേമലുവിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് വിഷ്ണു വിജയും ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് സുഹൈല്‍ കോയയും ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക