പ്രസവം കഴിഞ്ഞ മിക്ക സ്ത്രീകൾക്കും പ്രധാന പ്രശ്നമാണ് സ്ട്രെച്ച് മാർക്കുകൾ. ഗർഭാവസ്ഥയുടെ ദിനങ്ങളിലൂടെ കടന്നു പോകുന്ന 90% ശതമാനം സ്ത്രീകളിലും സ്ട്രെച്ച് മാർക്കുകൾ ഉണ്ടാവാറുണ്ട്. സ്ട്രെച്ച് മാർക്കുകൾ മാറാൻ വീട്ടിൽ തന്നെ പരീക്ഷിക്കാം ചില പൊടികൈകൾ പരീക്ഷിക്കാം…
ഒന്ന്…
സ്ട്രെച്ച് മാർക്കുകൾ മാറാൻ കറ്റാർവാഴ മികച്ച ഒരു പ്രതിവിധിയാണ്. വിറ്റാമിനുകൾ, എൻസൈമുകൾ, ധാതുക്കൾ, ആന്റി ഓക്സിഡന്റുകൾ എന്നു തുടങ്ങി നിരവധി ഘടകങ്ങൾ കറ്റാർവാഴയിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കറ്റാർവാഴയുടെ ഉപയോഗം ചർമത്തിന് ഏറെ ഗുണം ചെയ്യും.
രണ്ട് ടേബിൾ സ്പൂൺ കറ്റാർവാഴയുടെ ജെല്ലും രണ്ടു ടേബിൾ സ്പൂൺ കോഫി പൗഡറും മിക്സ് ചെയ്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് സ്ട്രെച്ച് മാർക്കുള്ള ഭാഗങ്ങളിൽ പുരട്ടി കുറച്ച് സമയം മസാജ് ചെയ്യണം. 20 മിനിട്ടിനു ശേഷം ഒരു കോട്ടൺ തുണി വെച്ച് തുടച്ചു മാറ്റാവുന്നതാണ്. ആഴ്ച്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ശരീരത്തിൽ ഇടാം.
രണ്ട്…
സ്ട്രെച്ച് മാർക്കുകൾ മാറാൻ മികച്ചൊരു പ്രതിവിധിയാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയിൽ അമിനോ ഫാറ്റി ആസിഡുകൾ ഉൾപ്പെടുന്നു. ഇത് ചർമത്തിൽ തേയ്ക്കുന്നത് വഴി ചർമ്മത്തിന്റെ ഇലാസ്തികത കൂടുതൽ മെച്ചപ്പെടുത്തും. ചർമ്മത്തിൽ അടിഞ്ഞുകൂടുന്ന മൃത കോശങ്ങളെ നീക്കാൻ ഇത് ഫലപ്രദമാണ്.
മൂന്ന്…
ചർമ്മത്തിലെ നിർജ്ജീവ കോശങ്ങളെ നീക്കം ചെയ്യുകയും സ്ട്രെച്ച് മാർക്കുകൾ നീക്കുകയും ചെയ്യുന്ന ഒന്നാണ് ബേക്കിംഗ് സോഡ. അതേസമയം നാരങ്ങയിൽ ചർമ്മത്തിന് തിളക്കം നൽകുന്ന ബ്ലീച്ചിംഗ് ഗുണങ്ങൾ അടങ്ങുന്നു. ബേക്കിംഗ് സോഡയും നാരങ്ങാനീരും ചേർന്ന മിശ്രിതം സ്ട്രെച്ച് മാർക്കുകൾ നീക്കം ചെയ്യുന്നതിന് സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക