വളരെ പ്രദമായ ഒരു ധാന്യമാണ് ചോളം. വിറ്റാമിനുകൾ, നാരുകൾ, ഇരുമ്പ്, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണിത്. കണ്ണിനും വയറിനും ഏറെ ഗുണം ചെയ്യുന്ന ഒന്നു കൂടിയാണിത്. ഫൈബറും പ്രോട്ടീനും ധാരാളം അടങ്ങിയതാണ് ചോളം. കൂടാതെ മഗ്നീഷ്യം, അയേണ്‍, ഫോസ്ഫറസ്, സിങ്ക്, കോപ്പര്‍, മാഗനീസ് തുടങ്ങിയവയും ചോളത്തില്‍ അടങ്ങിയിട്ടുണ്ട്. ചോളം കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
- ആൻറി ഓക്സിഡൻറുകളുടെ ഉറവിടമാണ് കോൺ. ഇത് നിങ്ങളുടെ ഹൃദയാരോഗ്യത്തിന് നല്ലതാണ്. ടൈപ്പ്-2 പ്രമേഹത്തിന് ചോളം മികച്ച ഒപ്ഷനാണ്. ദിവസവും ചോളം കഴിക്കുന്നത് പ്രമേഹം, രക്തത്തിലെ ഗ്ലൂക്കോസ് എന്നിവ കുറയ്ക്കും.
- കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, വിറ്റാമിനുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാ ചോളം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ചോളം കഴിക്കുന്നത് വഴി ജലദോഷ പ്രശ്നങ്ങളിൽ നിന്നും ആശ്വാസം നൽകും.
- ചോളത്തിൽ നല്ല അളവിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ രണ്ട് കരോട്ടിനോയിഡുകളും കണ്ണുകൾക്ക് വേണ്ടതാണ്. മാക്യുലർ ഡീജനറേഷനിൽ (എഎംഡി) നിന്ന് കരകയറാൻ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ നിങ്ങളുടെ കണ്ണുകളെ സഹായിക്കും.
- വൈറ്റമിൻ സിയുടെ നല്ല ഉറവിടമാണ് ചോളം. ഇത് നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തിന് പ്രധാനപ്പെട്ടതാണ്. വിറ്റാമിൻ സി നിങ്ങളുടെ ശരീരത്തെിലെ അണുബാധയെ ചെറുക്കാനും ശ്വാസകോശത്തെ സുഖപ്പെടുത്താനും സഹായിക്കും.
- ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തടയാനും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ചോളം സഹായിക്കും.
- വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് ചോളം. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക