ഹൃദയാഘാതത്തിന്റെ വേദന കൂടുതൽ സമയത്തും നെഞ്ചിന്റെ മദ്യഭാഗത്തായിട്ട് ആണ് അനുഭവിക്കാറുള്ളത്. ഇടനെഞ്ചിൽ ആരംഭിച്ച് അവിടെ നിന്നും കഴുത്തിനു നടുവിൽ ഇടതു തോളിലും ഇടതു കൈകളിലും ഒക്കെയായി വേദന പടരാറുണ്ട്.പലപ്പോഴും ഹൃദയ സംബന്ധമായ രോഗങ്ങൾ ജീവിത ശൈലി കൊണ്ട് ഉണ്ടാകാറുണ്ട്. സ്ത്രീകൾക്കും പുരുഷന്മാറിലും ഒരുപോലെ ഹൃദയഘാതം കണ്ട് വരുന്നുണ്ട്.
വിയർപ്പ്, ക്ഷീണം, ശ്വാസ തടസ്സം, ഓക്കാനം എന്നിവയൊക്കെ ഹൃദയാഘാതത്തിന്റെ മറ്റു ലക്ഷണങ്ങളായി കണ്ട് വരാറുണ്ട്. സ്ത്രീകളിൽ ഹൃദയാഘാതം വരാനുള്ള സാധ്യത വർധിപ്പിക്കുന്ന ചില ഘടകങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം…
1. കൊറോണറി ആർട്ടറി രോഗം (CAD) കാരണം ഹൃദയത്തിന്റെ പേശികളിലേക്കുള്ള രക്ത സഞ്ചാരം കുറയുകയും ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു.
2.ചീത്ത കൊളസ്ട്രോളായ എൽഡിഎൽ ശരീരത്തിൽ കൂടുന്നത് മിക്കപ്പോഴും ഹൃദയാഘാതം, സ്ട്രോക്ക് എന്നിവ ഉണ്ടാകാനുള്ള സാധ്യത അധികമാക്കുന്നു. ഭക്ഷണക്രമത്തില്‍ ശ്രദ്ധ ചെലുത്തിയാൽ ഇത് ഒരു പരിധി വരെ നമ്മുക്ക് നിയന്ത്രിക്കാൻ ആകും
3.ഉയർന്ന രക്തസമ്മർദ്ദം ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു. രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ ഹൈപ്പര്ടെന്ഷൻ അതാത് സമയത്ത് കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതും വളരെ അപകടകാരമാണ്. ഇത് മൂലം ഹൃദയാഘാതം, സ്ട്രോക്ക്, ഹൃദയധമനികളില്‍ രക്തം കട്ടപിടിക്കല്‍ തുടങ്ങിയവ ഉണ്ടാക്കും.
4.പ്രമേഹവും ഹൃദയത്തെ മോശമായി ബാധിക്കും. ജീവിതശൈയില്‍ മാറ്റങ്ങൾ വരുത്തിയാൽ തന്നെ പ്രമേഹം ഒരു വിധത്തിൽ നിയന്ത്രിക്കാൻ സാധിക്കും.
5.അമിത വണ്ണം മൂലം കൊളസ്ട്രോൾ, രക്തസമ്മർദ്ദം, പ്രമേഹം, ഹൃദയാഘാത സാധ്യത എന്നിവയ്ക്ക് കാരണമാകും. അതിനാല്‍ ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക.
6.ആർത്തവവിരാമം, ഗർഭധാരണം, ഹോർമോൺ തെറാപ്പി എന്നിവ മുലമുണ്ടാകുന്ന ഹോർമോൺ മാറ്റങ്ങൾ ഹൃദയാഘാത സാധ്യതയെ കൂട്ടാമെന്ന് പഠനങ്ങൾ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക