സ്റ്റെല്ലേറിയ വര്‍ഗത്തില്‍പ്പെട്ട പുതിയ സസ്യം നെല്ലിയാമ്പതി മലനിരകളില്‍
പാലക്കാട്: സ്റ്റെല്ലേറിയ (കാരിയോഫിലേസി കുടുംബം) വര്‍ഗത്തില്‍പ്പെട്ട പുതിയ ഇനം സസ്യം നെല്ലിയാമ്പതി മലനിരകളില്‍ ഗവേഷകര്‍ കണ്ടെത്തി.ഈ സസ്യം ‘സ്റ്റെല്ലേറിയ മീഡിയ’ എന്ന സസ്യവിഭാഗത്തിലുള്പ്പെടുന്നതാണിത്.അങ്ങനെയെന്നിരുന്നാലും ആ സസ്യവിഭാഗത്തിന്റെ സഹപത്രങ്ങള്‍, വിദളങ്ങള്‍, ദളങ്ങള്‍, പൂമ്പൊടിരൂപങ്ങള്, വിത്ത്, ഉപരിതലഘടന എന്നിവയില്‍നിന്ന് പുതിയ സസ്യം വ്യത്യസ്തമാണ്. ഇന്ത്യയുടെ തെക്കൻ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഈ ഇനത്തിലെ ആദ്യത്തെ സസ്യമാണിത്. വിശദമായ നിരീക്ഷണത്തിൽ, ഈ സസ്യ ഇനത്തിന് കാട്ടിൽ കാണപ്പെടുന്ന മറ്റുള്ളവയുമായി താരതമ്യപ്പെടുത്തുമ്പോൾ നിരവധി സവിശേഷ സ്വഭാവങ്ങളുണ്ട്.പുതിയ ഇനത്തിന് ‘സ്റ്റെല്ലേറിയ മക്ലിന്റോക്കിയേ’ എന്ന് ജനിതകശാസ്ത്രജ്ഞയായ ബാര്‍ബറ മാക്ലിന്റോക്കിന്റെ ബഹുമാനാര്‍ത്ഥം പേരിട്ടു.
ഈ കണ്ടെത്തലിന് പിന്നില്‍ കോയമ്പത്തൂര്‍ പി.എസ്.ജി. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ അസി. പ്രൊഫ. ഡോ. ആര്യയാണ്.പഠനം കാസര്‍കോട് ഗവ. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അനില്‍കുമാറിന്റെ മാര്‍ഗനിര്‍ദേശത്തിലായിരുന്നു. പാലക്കാട് ഗവ. വിക്ടോറിയ കോളേജിലെ അധ്യാപകരായ ഡോ. വി. സുരേഷ്, ഡോ. സോജന് ജോസ്, അലന് അലക്സ് എന്നിവരും പഠനത്തില്‍ പങ്ക് ചേർന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക