വളരെയധികം ഉയർന്ന താപനിലയാണ് സംസ്ഥാനത്ത് അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. ശരീരത്തിന് എന്നപോലെ മുടിക്കും ധാരാളം പ്രശ്നങ്ങൾ നേരിടേണ്ടിവരുന്ന സമയമാണ്. ഉയർന്ന താപനില മൂലം മുടിക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ അകറ്റി മുടി വളർത്താനുള്ള ചില സിമ്പിൾ ടിപ്സ് പരിചയപ്പെട്ടാലോ.
മുടി പൊട്ടിപ്പോകുന്നത് തടയുന്നതിനും മുടിയിൽ ഈർപ്പം നിലനിർത്തുന്നതിനും മുടി തണുത്ത വെള്ളത്തിൽ കഴുകുന്നത് സഹായിക്കും. കൂടുതലായി മുടി കഴുകുന്നതിന് ഷാമ്പൂവും സോപ്പും എല്ലാം ഉപയോഗിക്കുന്നത് മുടിയിലെ സ്വാഭാവിക എണ്ണ ഇല്ലാതാക്കുന്നതിന് കാരണമാകും. പ്രകൃതിദത്ത ഷാമ്പു ഉപയോഗിച്ച് മുടി വല്ലപ്പോഴും കഴുകുന്നതാണ് നല്ലത്.
മുടി വളർച്ചയ്ക്ക് സഹായകരമായ മീൻ, അവക്കാഡോ, ചീര, മുട്ട, നട്സ്, ബ്ലൂബെറി തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ദിവസവും അരമണിക്കൂർ സമയം വ്യായാമം ചെയ്യുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് സഹായകരമാക്കുന്നതു പോലെ തന്നെ മുടിയുടെ ആരോഗ്യത്തിനും ഗുണം ചെയ്യും.
മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനായി യോഗ, വ്യായാമം തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നതിലൂടെയും മുടി വളർച്ച ഉണ്ടാകുന്നതിന് സഹായകരമാണ്. തലയിലെ രക്തയോട്ടം വർദ്ധിപ്പിച്ച് മുടി നല്ലതുപോലെ വളരുന്നതിന് സ്കാൽപിൽ മസാജ് ചെയ്യുന്നതിലൂടെ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക