ഒന്നര മാസത്തിലേറെയായി നടക്കുന്ന വാശിയേറിയ പ്രചാരണങ്ങൾക്കൊടുവിൽ കേരളം നാളെ പോളിംഗ് ബൂത്തിലെത്തും. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ നിരവധി ക്രമീകരണങ്ങളാണ് സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്. സംഘർഷ സാധ്യത കണക്കിലെടുത്ത് നിരവധി ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
പോളിംഗ് ബൂത്തിൽ വോട്ട് ചെയ്യാൻ എത്തുന്ന വോട്ടർ തിരിച്ചറിയൽ രേഖ കയ്യിൽ കരുതേണ്ടത് നിർബന്ധമാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഫോട്ടോ ഐഡി കാർഡ് ആണ് തിരിച്ചറിയൽ രേഖയായി വോട്ടർ ഉപയോഗിക്കേണ്ടത്. തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഫോട്ടോ ഐഡി കാർഡ് കൈവശമില്ലാത്തവർക്ക് മറ്റു 12 അംഗീകൃത തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്യാൻ സാധിക്കും.
ജനാധിപത്യത്തിന്റെ ഭാഗമായ വോട്ട് ഓരോ പൗരന്റെയും അവകാശവും കടമയുമാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഫോട്ടോ ഐഡി കാർഡ് കൈവശം ഇല്ലാത്തവർക്ക് ചെയ്യുന്നതിനായി പോളിംഗ് ബൂത്തിൽ ഹാജരാക്കാവുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ള അംഗീകൃത തിരിച്ചറിയൽ രേഖകൾ ഏതൊക്കെയാണെന്ന് നോക്കാം.
- ആധാർ കാർഡ്
- എം എൻ ആർ ഇ ജി എ തൊഴിൽ കാർഡ്( ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ്)
- ബാങ്ക്/ പോസ്റ്റ് ഓഫീസ് നൽകുന്ന ഫോട്ടോ സഹിതം ഉള്ള പാസ് ബുക്കുകൾ
- തൊഴിൽ മന്ത്രാലയത്തിന്റെ ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്
- ഡ്രൈവിംഗ് ലൈസൻസ്
- പാൻ കാർഡ്
- ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴിൽ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ നൽകുന്ന സ്മാർട്ട് കാർഡ്
- ഇന്ത്യൻ പാസ്പോർട്ട്
- ഫോട്ടോ സഹിതം ഉള്ള പെൻഷൻ രേഖ
- കേന്ദ്ര-സംസ്ഥാന ജീവനക്കാർ പൊതുമേഖല സ്ഥാപനങ്ങൾ പബ്ലിക് ലിമിറ്റഡ് കമ്പനി എന്നിവയിലെ ജീവനക്കാർ എന്നിവർക്ക് നൽകുന്ന ഫോട്ടോ പതിച്ച ഐഡി കാർഡ്
- പാർലമെന്റ് അംഗങ്ങൾ നിയമസഭകളിലെ അംഗങ്ങൾ രജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങൾ എന്നിവർക്ക് നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ
- ഭിന്നശേഷി തിരിച്ചറിയൽ കാർഡ്( യു ഡി ഐ ഡി കാർഡ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക