കൊച്ചി: പ്രേക്ഷകപ്രീതി നേടിയ സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ‘പെരുമാനി’യിലെ പ്രോപ്പർട്ടി പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിലെ കഥാപാത്രങ്ങൾക്കുള്ളത്ര തന്നെ പ്രാധാന്യം പ്രോപ്പർട്ടികൾക്കും ഉണ്ടെന്നാണ് പോസ്റ്ററിൽ നിന്ന് നമുക്ക് വ്യക്തമാവുന്നത്. പെരുമാനിക്കാരെ പുറം ലോകവുമായ് ബന്ധിപ്പിക്കുന്ന പൊതുശകടം ‘പെരുമാനി മോട്ടോഴ്സ്’ എന്ന ബസ്സിന്റെ ഫോട്ടോയും പോസ്റ്ററിൽ കാണാൻ കഴിയുമ്.
‘പെരുമാനി’ എന്ന ഗ്രാമവും അവിടെ ജീവിക്കുന്ന മനുഷ്യർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും പ്രമേയമാക്കി ചിത്രീകരിക്കുന്ന സിനിമയാണ് ‘പെരുമാനി’. മജു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ സംവിധായകൻ തയ്യാറാക്കിയത്. സണ്ണി വെയ്ൻ, വിനയ് ഫോർട്ട്, ലുക്ക്മാൻ അവറാൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രമൊരു ഫാന്റസി ഡ്രാമയാണ്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമാണം. മെയ് മാസത്തിൽ തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്.
പ്രേക്ഷകരിൽ നിന്നും വൻ സ്വീകാര്യത കിട്ടിയ ചിത്രത്തിന്റെ ടീസർ ദുൽഖർ സൽമാനാണ് പുറത്തിറക്കിയത്. സിനിമയിലെ പ്രധാന അഭിനേതാക്കളെ അണിനിരത്തി ഒരുക്കിയ ഫസ്റ്റ് ലുക്കും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക