പച്ചക്കറികൾ കേടാകാതെ സൂക്ഷിച്ച് വെയ്ക്കാൻ സാധിച്ചാൽ അത് വീട്ടന്മമാർക്ക് വളരെ സഹായകമാകും. എന്നാൽ എങ്ങനെ പച്ചക്കറികൾ കേടാകാതെ സൂക്ഷിക്കും എന്ന് പലർക്കും അറിയില്ല. അതിനായി ചില ടിപ്പുകളിതാ…
പേപ്പര്‍ ടവ്വല്‍ ഉപയോഗിക്കുന്നതും അതുപോലെ, വായു കടക്കാത്ത പാത്രത്തില്‍ പച്ചക്കറികള്‍ സൂക്ഷിക്കുന്നതും പച്ചക്കറികള്‍ വേഗത്തില്‍ ചീത്തയാകുന്നതില്‍ നിന്നും സംരക്ഷിക്കും. പച്ചക്കറികള്‍ക്ക് നല്ല ഫ്രഷ്നസ് ലഭിക്കാന്‍ ഐസ് വാട്ടറില്‍ കഴുകി എടുക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ ഐസ് വാട്ടറില്‍ കുറച്ച് നേരം പച്ചക്കറികള്‍ ഇട്ട് വയ്ക്കുന്നതും നല്ലതാണ്. അതിനുശേഷം ഇതിനെ പേപ്പര്‍ ടവ്വല്‍ ഉപയോഗിച്ച് പൊതിഞ്ഞ് വയ്ക്കാം.
ക്യാരറ്റ്, ബീറ്റ്റൂട്ട്, ബീന്‍സ് പോലെയുള്ള പച്ചക്കറികള്‍ നുറുക്കിയതിന് ശേഷം ഉപയോഗിക്കാതെ പിറ്റേദിവസേത്തേയ്ക്ക് വെച്ചാല്‍ ഇതിന് ഒരു കറുപ്പ് നിറം വരുവാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍, ഇത് കഴുകാനെടുത്ത വെള്ളത്തില്‍ തന്നെ ഇവ സൂക്ഷിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക