മലയാളത്തിന്റെ ഗാനഗന്ധർവൻ കെ.ജെ. യേശു ദാസ് എന്ന കാട്ടാശ്ശേരി ജോസഫ് യേശുദാസിന് 78ന്റെ നിറവ്.
മലയാളികളുടെ മനസ്സ് കീഴടക്കിയ സ്വര മാധുരി 1961 ൽ “കാല്പാടുകൾ” എന്ന ചിത്രത്തിലൂടെ ശ്രീ നാരായണ ഗുരുദേവന്റെ ‘ജാതി ഭേദം മത ദ്വേഷം ഏതുമില്ലാതെ സർവ്വരും’ എന്നാരംഭിക്കുന്ന ശ്ലോകം ആലപിച്ചുകൊണ്ടാണ് മലയാളത്തിന്റെ ഗാനഗന്ധർവൻ പിന്നണി ഗാന രംഗത്ത് അരങ്ങേറ്റം കുറിച്ചത്.
പ്രശസ്ത സംഗീത സംവിധായകരായ ദേവരാജൻ മാഷ്,അർജ്ജുനൻ മാഷ് ,ദക്ഷിണാ മൂർത്തി സ്വാമി,രാഘവൻ മാഷ് തുടങ്ങിയവരുടെ സംഗീതവും വയലാർ,ഓ എൻ വി കുറുപ്പ്,ശ്രീകുമാരൻ തമ്പി എന്നിവരുടെ ഗാന രചനകളും യേശുദാസ് എന്ന് പ്രതിഭയ്ക്ക് മുതൽ കൂട്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക