മലപ്പുറത്ത് വിദ്യാർത്ഥികൾക്കിടയിലേക്ക് ലോറി പാഞ്ഞു കയറി മൂന്നു മരണം. പത്തിലധികം വിദ്യാർത്ഥികൾക്ക് പരിക്ക്. നാട്ടുകാർ രക്ഷാപ്രവർത്തനം തുടരുന്നു. വഴിക്കടവിനു സമീപം മണിമൂഴി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടം നടന്നത്.
മണിമൂളി സി കെ എച്ച് എസ് എസ്സിലെ വിദ്യാർത്ഥികളാണ് മരിച്ചത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണം എന്നാണ് റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക