തിരുവനന്തപുരം: ട്രെയിനില്‍ ശല്യം ചെയ്ത യുവാവിനെതിരെ ശക്തമായി പ്രതികരിച്ച നടി സനൂഷയക്ക് പോലീസ് ആസ്ഥാനത്ത് സ്വീകരണം നല്കി. സനുഷ കാണിച്ച ധൈര്യം എല്ലാവര്ക്കും പ്രചോദനമാണെന്നും സനുഷയ്ക്കൊപ്പം നിന്ന മാതാപിതാക്കളെ അഭിനന്ദിക്കുന്നുവെന്നും ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു.
ബുധനാഴ്ച്ച രാത്രി മാവേലി എക്സ്പ്രസില്‍ യാത്ര ചെയ്യവേയാണ് ഒരാള്‍ സനൂഷയെ ശല്യം ചെയ്തത്. സംഭവത്തില്‍ തമിഴ്നാട് സ്വദേശി ആന്റോ ബോസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരിക്കലും ഇത്തരം ശല്യക്കാര്‍ സമൂഹത്തില്‍ വളരാന്‍ നാം അനുവദിക്കരുത്. അവര്‍ക്കെതിരെ ശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക