ഫേസ്ബുക്കില്‍ നിരന്തരം ശല്യം ചെയ്തിരുന്ന യുവാവിനെതിരെ സിനിമതാരം മീരാ വാസുദേവന്‍. മീരാ പോസ്റ്റ് ചെയ്യുന്ന എല്ലാ ചിത്രങ്ങള്‍ക്കും കീഴെ വിവാഹഭ്യര്‍ത്ഥന നടത്തുകയും. മീരയുടെ ചിത്രങ്ങള്‍ അശ്ലീലമായി എഡിറ്റ് ചെയ്ത് ശേഷം അവരുടെ പോസ്റ്റുകളില്‍ കമന്റ് ചെയ്യുകയും ചെയ്തിരുന്ന വിമല്‍കുമാര്‍ എന്ന യുവിവാനെയാണ് താരം തുറന്ന് കാണിച്ചത്.
https://www.facebook.com/getmeeravasudevan/posts/1713605392080137
നിങ്ങള്‍ ചെയ്യുന്ന കാര്യത്തില്‍ താങ്കള്‍ക്ക് തന്നെ നാണമില്ലാത്തതിനാല്‍, തനിക്കും ഇത് ഫേസ്ബുക്കില്‍ പങ്കുവെക്കുന്നതില്‍ യാതൊരു മടിയുമില്ലെന്ന് മീര പോസ്റ്റിന് കീഴെ കുറിച്ചു. താങ്കളുടെ കുടുംബാംഗങ്ങളോടും, ഇഷ്ടമുള്ളവരോടുമൊപ്പം ദിവസം ചിലവഴിക്കു, ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം താരം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക