ന്യൂഡല്‍ഹി: ആധാര്‍ സ്മാര്‍ട്ട് കാര്‍ഡുകള്‍ക്കെതിരെ ആധാര്‍ അതോറിറ്റി സി.ഇ.ഒ അജയ് ഭൂഷണ് പാണ്ഡേ. പ്ലാസ്റ്റിക് ആധാര്‍ കാര്‍ഡുകളിലെയും ലാമിനേറ്റ് ചെയ്യപ്പെട്ട ആധാര്‍ കാര്‍ഡിലേയും ക്യു.ആര് കോഡ് പ്രവര്‍ത്തനരഹിതമായേക്കുമെന്നാണ് അജയ് പാണ്ഡേ നല്കുന്ന മുന്നറിയിപ്പ്.
ആധാര്‍ കാര്‍ഡ് സ്മാര്‍ട്ട് കാര്ഡാക്കാമെന്ന് പറഞ്ഞ് പണം തട്ടുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആധാറിന്റെ ബ്ലാക്ക് ആറ്റ് വൈറ്റ് പ്രിന്റൗട്ട് നിയമപരമായി സാധുതയുള്ളതാണെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക