ഡെറാഡൂണ്‍ : ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാര്‍ 9 മാസത്തിനിടെ ചായസല്‍ക്കാരത്തിന് ചെലവിട്ടത് 68 ലക്ഷംരൂപ. കഴിഞ്ഞ മാര്‍ച്ചില്‍ ത്രിവേന്ദ്രസിങ് റാവത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തിലേറി ഒമ്ബതുമാസത്തിനിടെയാണ് ഇത്രയും ഭീമമായ തുക ചായസല്‍ക്കാരത്തിനായി ചെലവിട്ടത്.
അധികാരത്തിലേറിയശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും അവരുടെ ഓഫീസുകളിലെത്തുന്നവരെ സല്‍ക്കരിക്കാനാണ് തുക ചെലവഴിച്ചതെന്ന് വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയില്‍ പറയുന്നു.
എന്നാല്‍, ഇത്തരം ചെലവുകള്‍ സാധാരണമാണെന്നാണ് ബിജെപി നേതൃത്വത്തിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക