ആലപ്പുഴ: ആലപ്പുഴ നഗരത്തിൽ ഉപേക്ഷിക്കാൻ നോക്കിയ കക്കൂസ് മാലിന്യം നാട്ടുകാർ തടഞ്ഞു . ക്ഷുഭിതരായ നാട്ടുകാർ ലോറി വെള്ളത്തിലേക്ക് തള്ളിയിട്ടു. ആലപ്പുഴ ചങ്ങനാശ്ശേരി റോഡിലാണ് സംഭവം.
ഇന്ന് പുലർച്ചെ 4 മണിയോടെ എം സി റോഡിലാണ് സംഭവം. കക്കൂസ് മാലിന്യവുമായി എത്തിയ ലോറി സമീപത്തെ റോഡരികൾ ഒതുക്കി കനാലിലേക്ക് മാലിന്യം നിക്ഷേപിക്കാൻ ശ്രമിക്കുമ്പോൾ നാട്ടുകാരിൽ ചിലരുടെ ശ്രദ്ധയിൽപെട്ടിരുന്നു . തുടർന്ന് ലോറിയിൽ ഉണ്ടാരുന്നവരെ നാട്ടുകാർ ചേർന്ന് പിടികൂടി ലോറി കനാലിലേക്ക് തള്ളിയിടുകയും ചെയ്തു. നേരത്തെ തൊട്ടേ ഇങ്ങനെ മാലിന്യങ്ങൾ ഉപേക്ഷിക്കുമായിരിന്നു പക്ഷെ പോലീസിൽ പരാതിപെട്ടാലും നടപടികൾ ഒന്നും സ്വീകരിക്കാറില്ലെന്നും വ്യക്തമാക്കി.
പോലീസെത്തി പ്രതികളെ അറസ്റ്റ് ചെയ്ത് ലോറി കനാലിൽ നിന്ന് കയറ്റാൻ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ പൊലീസ് പിന്‍വാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക