തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ വ്യാപക അക്രമം. സെക്രട്ടറിയേറ്റിനുള്ളിലേക്ക് കല്ലെറിഞ്ഞ പ്രവര്‍ത്തകര്‍ പോലീസിനെയും ആക്രമിച്ചു . പ്രകോപനം ഒന്നുമില്ലാതിരിക്കെയാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ തലസ്ഥാന നഗരത്തില്‍ അഴിഞ്ഞാടിയത്.
സെക്രട്ടറിയേറ്റ് പടിക്കലെ സമരപ്പന്തല്‍ കേന്ദ്രീകരിച്ചാണ് സമരക്കാര്‍ അക്രമം നടത്തിയത്. സമരക്കാരെ പിരിച്ചു വിടാന്‍ പോലീസ് കണ്ണീര്‍വാതകവും ടിയര്‍ ഗ്യാസും പ്രയോഗിച്ചു.
അക്രമത്തില്‍ ജലപീരങ്കി വാഹനത്തിന്റെ ചില്ല് തകര്‍ന്നു. കാല്‍നട യാത്രക്കാര്‍ക്ക് നേരെയും സമരക്കാര്‍ അതിക്രമം നടത്തിയതായി പരാതിയുയര്‍ന്നിട്ടുണ്ട് എം ജി റോഡിലേക്ക് കുപ്പികള്‍ വലിച്ചെറിഞ്ഞ പ്രവത്തകര്‍ ഗതാഗതം തടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക