പലരും ബ്രൗസ് ചെയ്യുന്ന സമയങ്ങളില്‍ വെബ്സൈറ്റുകളുടെ പേര് http:// മുതല്‍ മുഴുവനായും ടൈപ്പ് ചെയ്യുന്നത് കണ്ടിട്ടുണ്ട്. വെബ് ബ്രൗസറിൽ വെബ്സൈറ്റ് ടൈപ്പ് ചെയ്യുമ്പോള്‍ ‘http://www’ എന്ന് മുഴുവനായും ടൈപ്പ് ചെയ്യണ്ടതില്ല, പകരം സൈറ്റ്ന്റെ പേര് മാത്രം ടൈപ്പ് ചെയ്ത് ctrl+enter അമർത്തിയാൽ മതി (ctrl കീ പ്രസ് ചെയ്തുകൊണ്ട് Enter കീ അമര്‍ത്തുക.) , അപ്പോൾ ‘www’ ഉം ‘.com, ‘ ഉം എല്ലാം ബ്രൗസർ സ്വയം ചേർത്തുകൊള്ളും.
ഉദാഹരണത്തിന് http://www.realnewskerala.com എന്നതിന് പകരം realnewskerala എന്ന് ടൈപ്പ് ചെയ്തതിനു ശേഷം Ctrl + Enter ചെയ്യുക. വാലും തലയും ഒക്കെ കമ്പ്യൂട്ടര്‍ തന്നെ ആഡ് ചെയ്യും.
എന്നാൽ ഡോട്ട് കോം ശ്രേണിയില്‍ വരുന്ന വെബ്സൈറ്റുകള്‍ക്ക് മാത്രമേ ഇത് സാധ്യമാകൂ. മറ്റെതിങ്കിലും എക്സ്റ്റെന്ഷന് ഉള്ള സൈറ്റുകള്‍ ആണെങ്കില്‍ (ഉദാ: .net, .org etc..) സൈറ്റ് നൈമും എക്സ്റ്റന്‍ഷനും നമ്മള് ടൈപ്പ് ചെയ്തു കൊടുക്കണം. അപ്പോഴും സൈറ്റുകള്‍ക്ക് മുന്നിലുള്ള http://www എന്നാ ഭാഗം ടൈപ്പ് ചെയ്യേണ്ടതില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക