എന്നും പുത്തൻ പതിപ്പുകൾ പരീക്ഷിക്കാറുള്ള മേഖലയാണ് മൊബൈൽ ഫോണിന്റേത്. 2 ജി സൗകര്യത്തിൽ നിന്ന് 4 ജി സൗകര്യത്തിലേക്ക് മാറിയ പോലെ ഫോണുകളിലും പരീക്ഷണങ്ങൾ ദിനംപ്രതി നടക്കുന്നുണ്ട്.ഇത്തരത്തിൽ റെഡ് മീയോട് കിടപിടിക്കുന്ന ഫീച്ചറുകളുമായി വിപണി കീഴടക്കാൻ എത്തിയത് മൈക്രോമാക്സ് ഭാരത് 5 പ്രോ ആണ് .
റിവേഴ്സ് ചാര്‍ജിങ് ഫീച്ചറും ഫോണില്‍ മൈക്രോമാകസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതായത് ഫോണ്‍ ഒരു പവര്‍ബാങ്കായും ഉപയോഗിക്കാം.5.2 ഇഞ്ച് എച്ച്.ഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്.” ആന്‍ഡ്രോയിഡ് ന്യൂഗട്ടാണ് “ഒാപ്പറേറ്റിങ് സിസ്റ്റമായിട്ട് ഉപയോഗിച്ചിരിക്കുന്നത് .
1.5 ജിഗാഹെഡ്സ് ക്വാഡ് കോര്‍ പ്രൊസസര്‍, ഫ്ലാഷോട് കൂടിയ 13 മെഗാപിക്സല്‍ പിന്‍കാമറ, ഫ്ലാഷോട് കൂടിയ 5 മെഗാപിക്സല്‍ മുന്‍ കാമറ എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. 2ജി.ബി, 3 ജി.ബി റാം ഒാപ്ഷനുകളില്‍ ഭാരത് പ്രോ വിപണിയിലെത്തും. യഥാക്രമം 16, 32 ജി.ബി മെമ്മറിയും ഫോണിന് ഉണ്ട് . 5000 എം.എ.എച്ചിന്റെ ബാറ്ററിയാണ് ഫോണിന്റെ സവിശേഷത. 7,999 രൂപയാണ് ഇതിന്റെ വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക