കര്‍ണാടക ബാങ്കില്‍ പ്രൊബേഷനറി ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അഗ്രികള്‍ച്ചര്‍, സി.എ., ലോ, റിലേഷന്‍ഷിപ്പ് മാനേജ്മെന്റ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍.
റിലേഷന്‍ഷിപ്പ് മാനേജര്‍
യോഗ്യത: ഫസ്റ്റ് ക്ലാസോടെ ബിരുദം, എം.ബി.എ. (മാര്‍ക്കറ്റിങ്).
ലോ ഓഫീസര്‍
യോഗ്യത: ഫസ്റ്റ് ക്ലാസോടെ നിമത്തില്‍ ബിരുദം. കോടതിയില്‍ കേസുകള്‍ കൈകാര്യം ചെയ്ത് മൂന്നുവര്‍ഷം പരിചയം.
ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ്
യോഗ്യത:ഫസ്റ്റ് ക്ലാസ് ബിരുദവും സി.എ. യോഗ്യതയും.
അഗ്രികള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസര്‍
യോഗ്യത: അഗ്രികള്‍ച്ചറല്‍ സയന്‍സ്, ഹോര്‍ട്ടികള്‍ച്ചര്‍, അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിങ് എന്നിവയില്‍ ബിരുദം/ ബിരുദാനന്തര ബിരുദം. ഫലം കാത്തിരിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല.
എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ബെംഗളൂരുവിലോ മാംഗളൂരുവിലോ ആയിരിക്കും പരീക്ഷ. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഒരു വര്‍ഷം പ്രൊബേഷന്‍ പൂര്‍ത്തിയാക്കണം.
അപേക്ഷിക്കേണ്ട വിധം: www.karnatakabank.com എന്ന വെബ്സൈറ്റില്‍ നിന്ന് അപേക്ഷ ഫോറം ലഭ്യമാണ്. എ4 പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും വിശദമായ സി.വി./ ബയോഡാറ്റ സഹിതം (The Deputy General Manager (HR & IR), Karnataka Bank Limited, Head Office Mahaveera Circle, Kankanady, Mangaluru575002 575002) എന്ന വിലാസത്തില്‍ അപേക്ഷിക്കണം. കവറിന് പുറത്ത് തസ്തിക വ്യക്തമാക്കണം. അപേക്ഷിക്കേണ്ട അവസാന തീയ്യതി മാര്‍ച്ച് 20.
അപേക്ഷകരില്‍നിന്ന് എഴുത്ത് പരീക്ഷയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ നിശ്ചിത തുക ഫീസ് അടയ്ക്കണം. അപേക്ഷകരുടെ 28 വയസ്സ് , 1990 ജനുവരി ഒന്നിനോ അതിനുശേഷമോ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്ക് 5 വര്‍ഷത്തെ ഇളവ് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക