വാട്സ്ആപ്പ് പുത്തൻ പരീക്ഷണങ്ങളും ഒപ്പം തന്നെ പുതിയ വിവാദങ്ങളും വന്നു കൊണ്ടിരിക്കുകയാണ്. വോയിസ് കോളിൽ നിന്ന് വീഡിയോ കോളിലേക്ക് മാറുന്ന സൗകര്യം വാട്സ്ആപ്പ് നേരത്തെ അവതരിപ്പിച്ചിരുന്നു. വാട്സ്ആപ്പ് ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ഫീച്ചർ “ഡിലീറ്റ് എവെരിവണ്‍” ഓപ്ഷൻ പരിഷ്കരിച്ചിരിന്നു. ഗ്രൂപികളിൽ നിന്ന് ഫോർവേഡ് ചെയ്യുന്ന അനാവശ്യ മെസ്സേജുകളുടെ പരിധി കുറയ്ക്കാനും വാട്സ്ആപ്പ് നേരത്തെ തീരുമാനിച്ചിരുന്നു.
ഗ്രൂപ്പുകള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്സ് ആപ്. ആന്‍ഡ്രോയിഡ്, വിന്‍ഡോസ് ഫോണുകളിലാവും പുതിയ അപ്ഡേഷന് ആദ്യം ലഭ്യമാകുക.ഗ്രൂപ്പിലെ പ്രത്യേക അംഗത്തിന് ഇതിനെ സംബന്ധിച്ചുള്ള വിവരണം ഉള്‍പ്പെടുത്താനുള്ള സംവിധാനമാണ് വാട്സ് ആപ് നല്‍കുക. വാട്സ് ആപ് ബീറ്റവേര്‍ഷനില്‍ പുതിയ സംവിധാനം ഇപ്പോൾ ലഭ്യമാണ് .ഗ്രൂപ്പിനെ കുറിച്ചുള്ള വിവരണം ഉള്‍പ്പെടുത്തുന്നതിനുള്ള സംവിധാനമാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഐ ഫോണിൽ നേരത്തെ തന്നെ ഈ സംവിധാനം ലഭ്യമാണ്.
ഗ്രൂപ്പിലേക്ക് ആളുകളെ ക്ഷണിച്ചുള്ള ഇന്‍വിറ്റേഷന്‍ ലിങ്കിലും ഇൗ വിവരണം കാണാന്‍ സാധിക്കും.ഇതിനൊപ്പം ഗ്രൂപ്പ് മെമ്പറുമാരെ സേര്‍ച്ച് ചെയ്ത് കണ്ടെത്താനുള്ള സംവിധാനവും വാട്സ് ആപ് പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചാറ്റ് വിന്‍ഡോയില്‍ ഗ്രൂപ്പിനെ ക്കുറിച്ചുള്ള വിവരണവും ലഭ്യമാകും.
കഴിഞ്ഞ ജനുവരിയില്‍ ഇത് ആന്‍ഡ്രോയിഡിലും ഫെബ്രുവരിയില്‍ ഐ .ഒ.എസിലും ഇത് കമ്പനി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക