വാട്സ്ആപ്പ് രംഗത്ത് ഭീഷണിയായി വീണ്ടും ഹാക്കിങ്. മുന്നറിയിപ്പുമായി സൈന്യം. വാട്സ്ആപ്പ് ഉപായഗിക്കുന്നവര്‍ സൂക്ഷിക്കുക. ചൈനീസ് ഹാക്കര്‍മാര്‍ വാട്സാപ്പ് വിവരങ്ങള്‍ ചോര്‍ത്താന്‍ സാദ്ധ്യതയുണ്ടെന്ന് അഡീഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പബ്ളിക്ക് ഇന്റര്‍ഫെസ് ( എഡിജിപിഐ ) മുന്നറിയിപ്പ്.
നേരത്തെ അതിര്‍ത്തിയിലുള്ള സൈനികര്‍ വാട്സാപ്പ് ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. 86 ല്‍ തുടങ്ങുന്ന ഏതെങ്കിലും നമ്പറുകൾ ഗ്രൂപ്പില്‍ കയറുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. തുടര്‍ന്നാണ് വീണ്ടും മുന്നറിയിപ്പുമായി സൈന്യം രംഗത്തെത്തിയത്. ഗ്രൂപ്പുകള്‍ സ്ഥിരമായി നിരീക്ഷിക്കണം. സിം മാറുകയാണെങ്കില്‍ പൂര്‍ണമായും വിവരങ്ങള്‍ നശിപ്പിക്കണമെന്നും മുന്നറിയിപ്പ് ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക