സ്ഥിരം തൊഴില്‍ വ്യവസ്ഥ ഇല്ലാതാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ച് ഏപ്രിൽ 2 നു സംസ്ഥാനത്തു 24 മണിക്കൂർ പൊതു പണിമുടക്കായതിനാൽ എം ജി സർവകലാശാല നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പിആര്‍ഒ അറിയിച്ചു.
സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, എസ്ടിയു എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണിത്. സിഐടിയു അഖിലേന്ത്യാ ജനറല്‍ കൗണ്‍സിലിന്റെ ഭാഗമായി കോഴിക്കോട്ട് ചേര്‍ന്ന ട്രേഡ് യൂണിയന് സമ്മേളനത്തില്‍ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര് ചന്ദ്രശേഖരനാണു പണിമുടക്ക് പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക