ബോളിവുഡ് നടന് ഫറൂഖ് ഷെയ്ക്കിന്റെ 70ാം ജന്മവാര്ഷിക ദിനം ആഘോഷിച്ച് അദ്ദേഹത്തിന്റെ ചിത്രം ഗൂഗിള്‍ ഡൂഡിലിൽ പ്രദർശിപ്പിച്ചിരിന്നു.എന്നാൽ ഇന്ന് ഇന്ത്യയുടെ ആദ്യ വനിതാ ഡോക്ടറായ ആനന്ദി ഗോപാൽ ജോഷിയുടെതാണ് ഡൂഡിലിലെ മുഖചിത്രം. 153 മത് ജന്മദിനത്തോട് അനുബന്ധിച്ച് ആദരസൂചകമായാണ് ഡൂഡിലിന്റെ മുഖചിത്രമാക്കിയത്.
1865ല്‍ മഹാരാഷ്ട്രയിലായിരുന്നു ഇന്ത്യയുടെ ആദ്യ വനിത ഡോക്ടര്‍ ആനന്ദി ഗോപാല്‍ ജോഷിയുടെ ജനനം. വളരെ ശക്തവും ധീരവുമായ ജീവിതമായിരുന്നു ആനന്ദി ഗോപാല്‍ ജോഷിയുടെത്. യമുന എന്ന പേരില്‍ മഹാരാഷ്ട്രയില്‍ ജനിച്ചു. ഒന്‍പതാം വയസില്‍ ഗോപാല്‍ റാവു ജോഷിയുമായി വിവാഹം.ഭര്‍ത്താവ് തന്നെയാണ് യമുനയ്ക്ക് ആനന്ദി എന്ന പേര് നല്‍കുന്നതും. 20 വയസായിരുന്നു തന്റെ സീനിയര്‍ കൂടിയായ ഗോപാല്‍ റാവു ജോഷിയുടെ അപ്പോഴത്തെ പ്രായം.
1886ല്‍ 19ആം വയസ് എന്ന തന്റെ ചെറിയ പ്രായത്തില്‍ തന്നെ മെഡിക്കല്‍ ബിരുദവുമായി ആനന്ദി ഇന്ത്യയിലെത്തി.ചിത്രത്തില്‍ തനിക്ക് ലഭിച്ച ബിരുദം ഉയര്‍ത്തിപ്പിടിച്ച്, കഴുത്തില്‍ സ്റ്റെതസ്കോപ്പ് ചുറ്റി നില്ക്കുന്ന ആനന്ദി ഗോപാല്‍ ജോഷിയെ കാണാം. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ വനിത പരിശീലക ഡോക്ടര്‍മാരില്‍ ഒരാളായ രുക്മിണീഭായി റാവത്തും അഞ്ചുമാസം മുൻപ് ഗുഗിള്‍ ഡൂഡിലില്‍ ഇടം പിടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക