ഇപ്പോൾ ബ്യൂട്ടീപർലറിൽ പോകുകയും ഫെയ്സ്ക്രീമുകളും ലോഷനും ഉപയോഗിക്കുകയും ചെയ്യുന്ന പുരുഷന്മാരുടെ എണ്ണവും കൂടി വരികയാണ്. പുരുഷന്മാരുടെ ബ്യൂട്ടികിറ്റിനുള്ളിലെ പ്രധാന ഐറ്റംസ് എന്തൊക്കെയാണെന്ന് നോക്കാം.
ഫെയ്സ് ക്ലെൻസർ
ദിവസത്തിൽ രണ്ടു തവണയെങ്കിലും നല്ലൊരു ക്ലൻസർ ഉപയോഗിച്ച് മുഖം കഴുകണം. ആൽഫ ഹൈഡ്രോക്സി ആസിഡ് അടങ്ങിയ ക്ലൻസറാണ് ഉത്തമം. മൃതചർമ്മം നീങ്ങാനും ചർമ്മ സുഷിരങ്ങൾ വൃത്തിയക്കാനും ഇതാണ് നല്ലത്.
സ്ക്രബ് ക്രീം
ഏതെങ്കിലുമൊരു സ്ക്രബർ ഉപയോഗിച്ച് മൂക്കിന്റെ ഇരുഭാഗത്തും കീഴ്ത്താടിയിലുമൊക്കെയുള്ള വൈറ്റ് ഹെഡ്സും ബ്ളായ്ക്ക് ഹെഡ്സും ആഴ്ച്ചയിലൊരിയ്കലെങ്കിലും റിമൂവ് ചെയ്യാം.
ഷേവിംഗ് ക്രീം
റേസറിന് തടസ്സങ്ങളില്ലാതെ നീങ്ങാൻ പറ്റിയതാകണം ഷേവിംഗ് ക്രീം. ക്രീമോ ജെല്ലോ സോപ്പോ ഉപയോഗിച്ചതിനു ശേഷം മാത്രമേ ഷേവ് ചെയ്യാവൂ. (ചിലർ ബ്ളേഡ് മാത്രം ഉപയോഗിച്ച് ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്)
ആഫ്റ്റർ ഷേവ് ലോഷൻ
ചർമ്മത്തിൽ മുറിവുകൾ പറ്റിയുണ്ടെങ്കിൽ ഇത് വളരെ നല്ലതാണ്. ഇൻഫെക്ഷൻ തടയും, മോയ്സ്ചറൈസറായും പ്രവർത്തിയ്ക്കും.
മോയ്സ്ചറൈസർ
പ്രായമേറുന്നതിനനുസരിച്ച് ചർമ്മത്തിന് ആവശ്യമായ എണ്ണമയം ലഭിക്കാതെ വരും. ഇതിനൊരു പരിഹാരമാണ് മോയ്സ്ചറൈസർ. ആന്റി ഓക്സിഡന്റ്സായ വിറ്റ്മിൻ എ,സി,ഇ എന്നിവയടങ്ങിയ മോയ്സ്ചറൈസറാണ് വേണ്ടത്. സോഡിയം ലോറൈൽ സൾഫേറ്റടങ്ങിയ ക്രീമുകളും ലോഷനും ഉപയോഗിക്കരുത്. ഇവ ചർമ്മത്തിനാവശ്യമായ നാച്വറൽ ഓയിലിനെ ഇല്ലാതാക്കും.
സൺസ്ക്രീൻ ലോഷൻ
കൂടുതൽ സമയവും പുറത്ത് ചിലവഴിക്കുന്ന തിനാൽ സൺസ്ക്രീൻ ലോഷൻ പുരുഷന്മാർക്ക് ഗുണകരമാണ്. സൂര്യതാപമേറ്റുള്ള ചർമ്മത്തിന്റെ കരിവാളിപ്പ് മാറാൻ ഇതു വളരെ സഹായകരമാണ്. സൺപ്രൊട്ടക്ഷൻ ഫാക്റ്റർ – 15 വരെയെങ്കിലും ഉള്ളതാവണം ലോഷൻ.
ALSO READ: മുടിയുടെ സ്റ്റൈൽ പറഞ്ഞു തരും നിങ്ങളുടെ സ്വഭാവവും കൈയ്യിലിരുപ്പും; എങ്ങനെയെന്ന് നോക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക