“ചുവന്ന പുലരി ഉദിക്കയായി വിളി കേള്ക്കു” മമ്മൂട്ടി നായകനായി എത്തുന്ന പരോളിലെ ഗാനം പുറത്തിറങ്ങി. കമ്മ്യൂണിസ്റ്റ് നേതാവായി മമ്മൂട്ടി വേഷമിടുന്ന പരോളിലെ ‘ചുവന്ന പുലരി ഉദിക്കയായി വിളി കേള്ക്കു നിങ്ങള്‍ സഖാക്കളേ’ എന്ന ഗാനമാണ് പുറത്തിറങ്ങിയത്.ശരത് സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ്.
യഥാര്‍ത്ഥ സംഭവത്തെആസ്പദമാക്കി ഇറങ്ങുന്ന ചിത്രത്തിൽ കര്‍ഷകനായ അലക്സ് എന്ന ആളുടെ കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്.മിയയും ഇനിയയുമാണ് ചിത്രത്തിലെ നായികമാര്‍. ശരത്ത് സന്ദിത്ത് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആന്റണി ഡിക്രൂസാണ്.
അജിത്ത് പൂജപ്പുര തിരക്കഥ എഴുതിയ ചിത്രത്തിൽ ലാലു അലക്സ്, സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ്, സുധീര്‍ കരമന, ഇര്‍ഷാദ്, അശ്വിന് കുമാര്‍, കലാശാല ബാബു, കൃഷ്ണകുമാര്‍ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക