സ്മാർട്ട് ഫോൺ നിർമാതാക്കളായ ആപ്പിൾ കുറഞ്ഞ വിലയ്ക്ക് ഐ ഫോൺ ഇറക്കുമെന്ന് റിപോർട്ടുകൾ. 2018 ല്‍ മൂന്നു മോഡല്‍ ഐഫോണുകളാണ് അവതരിപ്പിക്കുന്നത്. 6.5 ഇഞ്ച്, 6.1 ഇഞ്ച്, 5.1 ഇഞ്ച് ഡിസ്പ്ലെ മോഡല്‍ ഹാന്‍ഡ്സെറ്റുകളാണ് അവതരിപ്പിക്കുക.
എല്‍സിഡി സ്ക്രീനോടു കൂടി ഇറങ്ങുന്ന ഹാന്‍ഡ്സെറ്റ് കേവലം 200 ഡോളറിന് (ഏകദേശം 13,389 രൂപയാണ് ) വില്‍ക്കുമെന്നാണ് ടെക് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത് .
മറ്റു രണ്ടു മോഡലുകള്‍ക്കും ഒഎല്‍ഇഡി ഡിസ്പ്ലെയായിരിക്കും. ആപ്പിള്‍ ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് പ്രകാരം 200 ഡോളറിന് താഴെയുള്ള വിലയ്ക്ക് പുതിയ ഐഫോണ്‍ വരുമെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക