ഒമാനില്‍ പ്രാധമിക ലൈസന്‍സ് ഭേദഗതി പ്രാബല്യത്തില്‍ വന്നു. ഇനി മുതല്‍ ഒമാനില്‍ പ്രാഥമിക ലൈസന്‍സ് ഒരു വര്‍ഷത്തെ കാലാവധിയില്‍ മാത്രം. ലൈറ്റ്, ഹെവി, മോട്ടോര്‍ബൈക്ക് ലൈസന്‍സുകള്‍ക്ക് ഇത് ബാധകമാണ്. തുടര്‍ന്ന് ഒരു വര്‍ഷത്തെ ബ്ലാക്ക് പോയിന്റുകള്‍ അടിസ്ഥാനപ്പെടുത്തിയാകും ലൈസന്‍സ് പുതുക്കി നല്‍കുക.
അതുപോലെ ഏഴ് മുതല്‍ 12 ബ്ലാക്ക്പോയിന്റുകളുള്ളവര്ക്ക് ഒരു വര്‍ഷത്തേക്ക് കൂടി മാത്രമെ ലൈസന്‍സ് പുതുക്കി നല്‍കുകയുള്ളൂ. ആദ്യ വര്‍ഷം തന്നെ 12ല്‍ കൂടുതല്‍ ബ്ലാക്ക് മാര്‍ക്ക് ലഭിച്ചാല്‍ തുടക്കക്കാരുടെയും പത്ത് ബ്ലാക്ക് മാര്‍ക്ക് ലഭിക്കുന്ന പുതുക്കലുകാരുടെയും ലൈസന്‍സ് റദ്ദാക്കുമെന്നും അധികൃതര്‍ അറിയിച്ചു. റദ്ദാക്കപ്പെടുന്ന ലൈസന്‍സ് ഉടമകള്‍ വീണ്ടും തുടക്കം മുതലെ ലൈസന്‍സിന് അപേക്ഷിക്കേണ്ടിവരും.
സ്വദേശികള്‍ക്കും വിദേശികള്‍ക്കും ലൈസന്‍സ് പുതുക്കുന്നതിന് പത്ത് റിയാലാണ് ഇപ്പോള്‍ ഈടാക്കുന്നത്. നേരത്തെ ഇത് 20 റിയാലായിരുന്നു.
Also Read: ജിദ്ദയില്‍ വന്‍ തീപിടുത്തം
പ്രതികരിക്കാൻ ഇവിടെ എഴുതുക