തൃപ്പൂണിത്തുറ: പ്രശസ്ത സിനിമാ-സീരിയല്‍-നാടക നടന് കലാശാല ബാബു (68) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നോടെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അന്ത്യം.
കലാമണ്ഡലം കൃഷ്ണന്‍നായരുടെയും കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും മൂന്നാമത്തെ മകനാണ്. കലാശാല ട്രൂപ്പിലൂടെയാണ് നാടകരംഗത്ത് അറിയപ്പെട്ടത്. നാനൂറോളം സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. തൃപ്പൂണിത്തുറ മില്‍മ ജങ്ഷന് സമീപം റോയല്‍ അപ്പാര്‍ട്ടുമെന്റിലായിരുന്നു താമസിച്ചിരുന്നത്. അഞ്ചുമാസമായി ചികിത്സയിലായിരുന്നു.
ലോഹിതദാസിന്റെ കസ്തൂരിമാനിലെ തീവിഴുങ്ങി ലോനപ്പൻ മുതലാളിയായി, ഇരുത്തംവന്ന വില്ലൻ, കണിശക്കാരനായ കാരണവർ തുടങ്ങിയ വേഷങ്ങളിലൂടെ മലയാളി സിനിമാ പ്രേമികൾക്കു പരിചിതനാണ്. എന്റെ വീട് അപ്പൂന്റെയും, തൊമ്മനും മക്കളും, റൺവേ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയവേഷം ചെയ്തു.
സംസ്കാരം പിന്നീട്. ഭാര്യ: ലളിത. മക്കള്‍: ശ്രീദേവി (യുഎസ്എ), വിശ്വനാഥന് (അയര്‍ലന്‍ഡ്). മരുമകന്: ദീപു (യുഎസ്എ).
Also Read: ബിജെപി-സിപിഎം സംഘര്‍ഷം; മൂന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു
പ്രതികരിക്കാൻ ഇവിടെ എഴുതുക