സംസ്ഥാനത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ നിപ്പ വവ്വാലിൽ നിന്നല്ല പടർന്നതെന്ന റിപ്പോർട്ടിന് പിന്നാലെ ബ്രോയ്ലർ ചിക്കൻ വഴിയാണ് രോഗം പടരുന്നതെന്ന് സാമൂഹിക മാധ്യമങ്ങളിൽ വ്യാജപ്രചരണം. വാട്സാപ്പിലൂടെയും മറ്റും ഈ വാർത്ത വ്യാപകമായി പരക്കുകയാണ്. ഈ സാഹചര്യത്തിൽ വ്യാജവാർത്തയുടെ ഉറവിടം തേടി ഇറങ്ങിയിരിക്കുകയാണ് പോലീസ്. സൈബർ ഡോം വ്യാജപ്രചരണം നടത്തുന്നവരെ കണ്ടെത്താനുള്ള നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു എന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു.
നിപ്പ വൈറസിനെ കുറിച്ച് സാമൂഹിക മാധ്യമങ്ങൾ വഴി തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച മോഹനൻ വൈദ്യർ, ജേക്കബ് വടക്കാഞ്ചേരി എന്നിവർക്കെതിരെ തൃത്താല പോലീസ് നേരത്തെ കേസെടുത്തിരുന്നു.
Also read: കുമ്മനത്തിന്റെ ഒഴിവിൽ കെ. സുരേന്ദ്രൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക