കാഞ്ഞങ്ങാട്: ബൈക്കും കെ.എസ്.ആര്.ടി.സി. ബസ്സും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ഞായറാഴ്ച രാത്രി 7.45 ഓടെ കാഞ്ഞങ്ങാട് മാലോത്ത് സംസ്ഥാന പാതയില്‍ കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും കട്ടപ്പനയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. രണ്ടുപേരും തൽക്ഷണം മരിച്ചു.
നിലേശ്വരത്ത് മന്നം പുറത്ത് കാവിലെ കലശം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു മരണപ്പെട്ടവര്‍. രാവണീശ്വരം മുക്കൂട് സ്വദേശികളായ സുരേഷ്(27), ബൈജു (28) എന്നിവരാണ് മരണപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക