ഓമനിച്ച് വളര്‍ത്തിയ പൂച്ചയെ തല്ലിയ ഭര്‍ത്താവിനെ ഭാര്യ വെടിവെച്ചുകൊന്നു. മേരി ഹാരിസണ്‍ എന്ന നാല്‍പ്പത്തേഴുകാരിയാണ് പൂച്ചയെ വേദനിപ്പിച്ചതിന്റെ പേരിൽ ഭർത്താവിനെ കൊന്നത്. തുടർന്ന് അവരെ പോലീസ് അറസ്റ്റ് ചെയ്തു.
അമേരിക്കയിലെ ദല്ലാസിലുള്ള വീട്ടിലാണ് ഇവരുടെ ഭര്‍ത്താവ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഭര്‍ത്താവിന് വെടിയേറ്റതിന് പിന്നാലെ പോലീസിനെ വിളിച്ച് വിവരം പറഞ്ഞതും മേരി തന്നെയായിരുന്നു. പോലീസ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം സംഭവ സ്ഥലത്ത് എത്തിയപ്പോഴേക്കും നാല്‍പ്പത്തൊമ്പതുകാരനായ ഡെക്സ്റ്റര്‍ മരിച്ചിരുന്നു.
മേരി വളര്‍ത്തുന്ന പൂച്ചയെ കാണാതായിരുന്നു. പിന്നീട് ഇത് വീട്ടില്‍ തിരിച്ച് വന്നപ്പോള്‍ ഭര്‍ത്താവ് അടിച്ചോടിക്കാന്‍ ശ്രമിച്ചത് മേരി മനസ്സിലാക്കുകയായിരുന്നു. ഇതിന്റെ പേരിലെ സംസാരമാണ് കൊലപാതകത്തിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക