ഈ അടുത്ത കാലത്ത് പുറത്തിരങ്ങിയ ഇമ്പം എന്ന ഷോര്‍ട്ട്ഫിലിം കൂടുതല്‍ പ്രേക്ഷക ശ്രദ്ധനേടിമുന്നേറുകയാണ്. ശ്രീജിത് ചന്ദ്രനാണ് ഷോര്‍ട്ട്ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്. ചായം പൂശിയ വീട്, നീല്പാലം, ഒറ്റയാള്‍ പാത, മറവി എന്നീ ചിത്രങ്ങളിലൂടെ മലയാള മനസ്സില്‍ ഇടംപിടിച്ച കലാകാരന് കെ.കലാധരന്‍, മഹേഷ് കുമാര്‍, ദേവകി രാജേന്ദ്രന് തുടങ്ങിയവരാണ് പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. കൊച്ചീലെ ഫിലിം ക്ലബ്ബാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
മൂന്ന് കഥാപാത്രങ്ങള്‍ മാത്രമാണ് ചിത്രത്തിലുള്ളത്. പത്തു മിനിട്ടോളമാണ് ഈ ചിത്രത്തിന്റെ ദൈര്‍ഘ്യം. സിനിമാറ്റിക് ഫീല്‍ ചിത്രം മുഴുവന്‍ ആസ്വദിക്കാന്‍ കാഴ്ചക്കാര്ക്കാകും. നായക വേഷം കൈകാര്യം ചെയ്ത മഹേഷിന്റെ അഭിനയം പ്രശംസനീയമാണ്. ആദ്യ പകുതിയില്‍ ഭാവാഭിനയം കൊണ്ട് നിറഞ്ഞുനിന്നെങ്കിലും ക്ലൈമാക്സില്‍ പക്വതയാര്‍ന്ന ഡയലോഗുകള്‍ കൊണ്ട് മഹേഷ് വിസ്മയിപ്പിച്ചു. നായികയായെത്തിയ ദേവികയ്ക്ക് കാര്യമായി ഒന്നും ചെയ്യാനില്ലെങ്കിലും ലഭിച്ച റോള്‍ മനേഹരമാക്കി. കെ.കലാധരന്റെ അഭിനയത്തെ എടുത്തുപറയേണ്ടതില്ല.
സാധരണയില്‍ പുറത്തിരങ്ങുന്ന ഷോര്‍ട്ട് ഫിലിമുകളില്‍ നിന്നും ഇമ്പത്തെ മാറ്റി നിര്‍ത്തുന്നത് തിരക്കഥയും ക്യാമറയുമാണ്. തിരക്കഥയിലെ ഓരോ സംഭാഷണങ്ങളും കൃത്രിമം തോന്നാത്ത രീതിയിലാണ് രചിച്ചിരിക്കുന്നത്. ക്യമറ നിര്‍വഹിച്ച നിജയ് ജയന്റെ ഓരോ ഫ്രെയിമുകളിലും കഥകളുണ്ടായിരുന്നു. അധികം ദൈര്‍ഘ്യമില്ലാതെ മനോഹരമായ ഷോര്ട്ട്ഫിലിമാക്കി എഡിറ്റ് ചെയതത് കുര്യാക്കോസാണ്.
https://youtu.be/g4KXo-SwPvg
പ്രതികരിക്കാൻ ഇവിടെ എഴുതുക